ഒരൊറ്റ ചിത്രത്തിൽ നിന്ന് സംസാരിക്കുന്ന AI അവതാറുകൾ; പുതിയ “Characters” API അവതരിപ്പിച്ച് Runway

റിയൽ ടൈം വീഡിയോ അടിസ്ഥാനത്തിലുള്ള സംഭാഷണ AI അവതാറുകൾ സൃഷ്ടിക്കാൻ കഴിയുന്ന “Characters” എന്ന പുതിയ API അവതരിപ്പിച്ച് Runway AI. കമ്പനി വികസിപ്പിച്ച GWM‑1 (World Model) എന്ന സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനത്തിലൂടെ ഒരു ചിത്രം മാത്രം ഉപയോഗിച്ച് തന്നെ പൂർണ്ണമായും സംസാരിക്കാൻ കഴിയുന്ന ഡിജിറ്റൽ കഥാപാത്രങ്ങൾ സൃഷ്ടിക്കാം.

ഒരൊറ്റ ഫോട്ടോയിൽ നിന്ന് ഫോട്ടോഗ്രാഫിക് നിലവാരമുള്ള മനുഷ്യരെയോ, ആനിമേഷൻ കഥാപാത്രങ്ങളെയോ, ബ്രാൻഡ് മാസ്കോട്ട്സിനെയോ നിമിഷങ്ങൾക്കുള്ളിൽ സംസാരിക്കുന്ന അവതാറുകളാക്കി മാറ്റാം. ഇതിനായി പ്രത്യേകം പരിശീലനമോ (Fine-tuning) സമയമോ ആവശ്യമില്ല. സംസാരിക്കുമ്പോഴും കേട്ടിരിക്കുമ്പോഴും സ്വാഭാവികമായ മുഖഭാവങ്ങൾ, കണ്ണ് ചിമ്മൽ, ചുണ്ടുകളുടെ ചലനം (Lip-syncing), കൈകൊണ്ടുള്ള ആംഗ്യങ്ങൾ എന്നിവ കൃത്യമായി അവതരിപ്പിക്കാൻ ഇതിന് കഴിയും. അവതാറിന്റെ ശബ്ദം, സ്വഭാവം (Personality), അറിവ് (Knowledge Base), അത് ചെയ്യേണ്ട കാര്യങ്ങൾ (Actions) എന്നിവ പൂർണ്ണമായും നിങ്ങൾക്ക് തീരുമാനിക്കാം.റൺവേയുടെ ഏറ്റവും പുതിയ GWM-1 മോഡലിലാണ് ഇത് പ്രവർത്തിക്കുന്നത്. എത്ര വലിയ സംഭാഷണങ്ങളിലും ഗുണമേന്മ കുറയാതെ തത്സമയ പ്രകടനം കാഴ്ചവെക്കാൻ ഇതിന് സാധിക്കും.

ഉപയോഗങ്ങൾ (Use Cases):

വലിയ കമ്പനികൾക്ക് വരെ ഉപയോഗിക്കാനാകുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചരിത്രപുരുഷന്മാരെയോ ട്യൂട്ടർമാരെയോ എഐ അവതാറുകളായി സൃഷ്ടിച്ച് പഠനം കൂടുതൽ രസകരമാക്കാം.
കമ്പനികളുടെ മാസ്കോട്ടുകളെ (Mascots) ജീവനുള്ള കഥാപാത്രങ്ങളാക്കി മാറ്റി ഉപഭോക്താക്കളുമായി നേരിട്ട് സംസാരിപ്പിക്കാം.
ബിബിസി (BBC) ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ ഈ സേവനം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

Summary: XPRIZE Foundation has launched the Future Vision XPRIZE, a global film competition encouraging creators to make optimistic science-fiction stories about humanity’s technology-driven future. The contest invites filmmakers worldwide to submit three-minute trailers or short films, with the grand prize offering $2.5 million in production funding plus $100,000 in cash to turn the idea into a feature film. According to founder Peter Diamandis, the initiative aims to inspire hopeful storytelling about the future and how technology can improve human life.