Runway’s Big Ad Contest: 50,000 ഡോളർ ഒന്നാം സമ്മാനം; അറിയാം ഈ കാര്യങ്ങൾ

പ്രമുഖ എഐ വീഡിയോ ജനറേറ്റർ കമ്പനിയായ റൺവേ (Runway), ക്രിയേറ്റർമാർക്കായി ആവേശകരമായ ഒരു മത്സരം പ്രഖ്യാപിച്ചു. ഭൂമിയിൽ നിലവിലില്ലാത്ത ഉൽപ്പന്നങ്ങൾക്ക് വേണ്ടി നിങ്ങളുടെ ഭാവനയിലുള്ള ഏറ്റവും മികച്ച പരസ്യങ്ങൾ നിർമ്മിക്കുക എന്നതാണ് ഈ ചലഞ്ച്. വിജയികളെ കാത്തിരിക്കുന്നത് 50,000 ഡോളർ വരുന്ന സമ്മാനത്തുകയാണ്.”ക്ലയന്റുകളുടെ നിർദ്ദേശങ്ങളില്ല, പ്രൊഡ്യൂസർമാരുടെ നോ പറയലുകളില്ല”. നിങ്ങളുടെ ഭാവനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി എഐ ഉപയോഗിച്ച് വിഷ്വലുകൾ ഒരുക്കാം.

മത്സരത്തിലെ പ്രധാന നിബന്ധനകൾ

വീഡിയോകൾ പൂർണ്ണമായും റൺവേ (Runway) ഉപയോഗിച്ച് തന്നെ നിർമ്മിക്കണം. റൺവേയുടെ പെയ്ഡ് പ്ലാൻ (Paid Plan) ഉള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.

നൽകിയിട്ടുള്ള ഏഴ് വ്യത്യസ്ത വിഭാഗങ്ങളിൽ (Briefs) നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് വീഡിയോ നിർമ്മിക്കാം. ബ്രീഫുകൾ runway വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.(https://runwayml.com/big-ad-contest?utm_source=runway&utm_medium=homepage_banner&utm_campaign=big_ad_contest)

ദൈർഘ്യം കൃത്യം 30 സെക്കൻഡിനും 60 സെക്കൻഡിനും ഇടയിലായിരിക്കണം. ഇതിൽ കുറവോ കൂടുതലോ ആയാൽ അയോഗ്യരാക്കപ്പെടും.

മ്യൂസിക്, സൗണ്ട് ഡിസൈൻ, വോയ്‌സ് ഓവർ എന്നിവ ഉപയോഗിക്കാം. എന്നാൽ ഇതിന്റെ പകർപ്പവകാശം (Copy Rights) നിങ്ങളുടെ പക്കലുണ്ടായിരിക്കണം.

ഈ മത്സരത്തിന് വേണ്ടി മാത്രം പ്രത്യേകം തയ്യാറാക്കിയ ഒറിജിനൽ വർക്കുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. മുൻപ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചവ പാടില്ല.

ഒരാൾക്ക് മാത്രമായോ അല്ലെങ്കിൽ ഒരു ടീം ആയി ചേർന്നോ മത്സരത്തിൽ പങ്കെടുക്കാം.സമർപ്പിക്കുന്ന വീഡിയോകളിൽ Official Watermark നിർബന്ധമായും ഉണ്ടായിരിക്കണം.

രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ ഏറ്റവും മികച്ച കൺസെപ്റ്റുകൾ വീഡിയോ രൂപത്തിലാക്കി സമർപ്പിക്കണം.