ലൈറ്റിംഗ് ഇഫക്റ്റുകൾ ഇനി വിരൽത്തുമ്പിൽ; ‘ഹൈലുവോ ലൈറ്റ് സ്റ്റുഡിയോ’ എത്തി

പ്രൊഫഷണൽ സിനിമാ സെറ്റുകളിൽ മാത്രം സാധ്യമായിരുന്ന ലൈറ്റിംഗ് ഇഫക്റ്റുകൾ ഇനി വെറും വിരൽത്തുമ്പിൽ ലഭ്യമാകും. എഐ വീഡിയോ പ്ലാറ്റ്‌ഫോമായ ഹൈലുവോ (Hailuo), അത്യാധുനിക ലൈറ്റിംഗ് നിയന്ത്രണങ്ങളുള്ള ‘ഹൈലുവോ ലൈറ്റ് സ്റ്റുഡിയോ’ (Hailuo Light Studio) പുറത്തിറക്കി.

ലൈറ്റിന്റെ ആംഗിൾ, (Angle), ഇന്റൻസിറ്റി,(Intensity), കളർ ടെംപറേച്ചർ (Color Temp)എന്നിവയൊക്കെ കൃത്യമായി ക്രമീകരിക്കാനുള്ള സൗകര്യം ഇതിലുണ്ട്.

പ്രൊഫഷണൽ ഷൂട്ടുകളിൽ ചെയ്യുന്നത് പോലെ രണ്ട് വ്യത്യസ്ത പ്രകാശ സ്രോതസ്സുകൾ (Dual Sources) ഒരേസമയം ലെയർ ചെയ്ത് വീഡിയോകളിൽ ഉപയോഗിക്കാം. ഇത് ഇമേജസിന് കൂടുതൽ ഡെപ്ത് (Depth) നൽകുന്നു.

പെട്ടെന്ന് മികച്ച റിസൾട്ട് ലഭിക്കുന്നതിനായി 20 വ്യത്യസ്ത ലൈറ്റിംഗ് പ്രീസെറ്റുകൾ ഇതിലുണ്ട്. ഒരു ക്ലിക്കിലൂടെ സിനിമാറ്റിക് ലുക്ക് വീഡിയോകളിൽ കൊണ്ടുവരാം. ഒരു വലിയ ലൈറ്റിംഗ് ടീം ചെയ്യുന്ന ജോലികൾ സ്മാർട്ട്ഫോണിലോ കമ്പ്യൂട്ടറിലോ ലളിതമായി ചെയ്യാൻ ഈ ടൂൾ സഹായിക്കുന്നു.

അഡ്വെർടൈസ്മെന്റ് , ഷോർട്ട് ഫിലിമുകൾ, സോഷ്യൽ മീഡിയ വീഡിയോകൾ എന്നിവ നിർമ്മിക്കുന്നവർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ പ്രൊഫഷണൽ ക്വാളിറ്റി ലൈറ്റിംഗ് ഉറപ്പാക്കാൻ ഹൈലുവോ ലൈറ്റ് സ്റ്റുഡിയോ മികച്ചൊരു സഹായിയായിരിക്കും.

Summary: Hailuo has launched Hailuo Light Studio, an AI-powered tool that brings professional-grade lighting control—typically reserved for high-end film sets—directly to creators’ fingertips. This platform allows users to fine-tune light angles, intensity, and color temperatures while offering advanced features like dual-source layering and 20 cinematic presets for instant depth and polish. It is an ideal solution for those producing advertisements, short films, and social media content, enabling professional quality in significantly less time without the need for a full lighting crew.