Krea Node Agent; ഇമേജ് ജനറേഷൻ, വീഡിയോ എഡിറ്റിംഗ് സെക്കൻഡുകൾക്കുള്ളിൽ റെഡി
AI ഉപയോഗിച്ചുള്ള ക്രീയേറ്റീവ് വർക്കുകൾ കൂടുതൽ ലളിതമാക്കാൻ Krea AI. നിങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് (Prompts) പ്രയാസമേറിയ നോഡ് വർക്ക്ഫ്ലോകൾ തനിയെ നിർമ്മിക്കാനും അവ പരിഷ്കരിക്കാനും സാധിക്കുന്ന ‘നോഡ് ഏജന്റ്’ ആണ് കമ്പനി പുറത്തിറക്കിയത്.
നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ലളിതമായി വിവരിച്ചാൽ മതി. അതിനനുസരിച്ചുള്ള ഇമേജ് ജനറേഷൻ, വീഡിയോ എഡിറ്റിംഗ് അല്ലെങ്കിൽ അപ്സ്കെയിലിംഗ് വർക്ക്ഫ്ലോകൾ നോഡ് ഏജന്റ് സെക്കൻഡുകൾക്കുള്ളിൽ തയ്യാറാക്കും. ഓരോ നോഡുകളും സ്വയം കണക്ട് ചെയ്യേണ്ട ബുദ്ധിമുട്ട് ഇനി ക്രിയേറ്റർമാർക്ക് ഉണ്ടാവില്ല. നിങ്ങളുടെ ഐഡിയയെ ഒരു സിസ്റ്റമാക്കി മാറ്റാൻ ഏജന്റ് സഹായിക്കും.
krea Ai യുടെ Pro, Max, Business പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായി ലഭ്യമാണ്. ഇമേജ് എഡിറ്റിംഗ് മുതൽ വീഡിയോ പ്രൊഡക്ഷൻ വരെയുള്ള വിവിധ എഐ മോഡലുകളെ (Flux, Nano Banana, Kling തുടങ്ങിയവ) പരസ്പരം ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
സിനിമകൾക്കോ പരസ്യങ്ങൾക്കോ വേണ്ടി വിഷ്വലുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ടൂൾ വലിയ സഹായമാകും. ഒരു തവണ ഒരു വർക്ക്ഫ്ലോ സെറ്റ് ചെയ്താൽ അത് വീണ്ടും ഉപയോഗിക്കാനും ഷെയർ ചെയ്യാനും സാധിക്കും. krea.ai/nodes എന്ന ലിങ്കിലൂടെ ഈ സൗകര്യം ഇപ്പോൾ ലഭ്യമാണ്.
Summary : Krea AI has introduced a “Node Agent” that simplifies creative workflows by automatically building and refining complex node-based processes from simple prompts. It can generate workflows for image creation, video editing, and upscaling, eliminating the need for manual connections between nodes. The feature is available for Pro, Max, and Business users and allows seamless integration of multiple AI models for efficient visual production.