ഇനി എഐയോട് സംസാരിക്കാം, കൈകൾ ഉപയോഗിക്കാതെ എഡിറ്റിംഗും; ലോവാർട്ട്’ (Lovart) ഏജന്റ് എത്തി

ഡിജിറ്റൽ ഡിസൈനിംഗ്, ഇമേജ് ക്രിയേഷൻ മേഖലകളിൽ പുതിയ ചരിത്രം കുറിക്കാൻ ‘ലോവാർട്ട്’ AI യുടെ ‘ലോവാർട്ട്’ (Lovart) ഏജന്റ് എത്തുന്നു. കീബോർഡിലോ മൗസിലോ തൊടാതെ തന്നെ വെറും സംസാരത്തിലൂടെ (Voice Commands) ദൃശ്യങ്ങൾ നിർമ്മിക്കാനും അവയിൽ മാറ്റങ്ങൾ വരുത്താനും സാധിക്കുന്ന സംവിധാനമാണിത്.

ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെ ലളിതമായ ഭാഷയിൽ നിർദ്ദേശങ്ങൾ നൽകി ലോവാർട്ട് ഏജന്റിനെക്കൊണ്ട് ജോലികൾ ചെയ്യിക്കാം. വീഡിയോകകൾ ഇമേജുകൾ നിർമ്മിക്കാനും അവ എഡിറ്റ് ചെയ്യാനും ഇനി കൈകൾ ഉപയോഗിക്കേണ്ടതില്ല. ശബ്ദം ഉപയോഗിച്ച് തന്നെ മാറ്റങ്ങൾ വരുത്താം. നിങ്ങളുടെ സ്ക്രീനിലുള്ള കാര്യങ്ങൾ തത്സമയം മനസ്സിലാക്കാൻ ഈ ഏജന്റിന് സാധിക്കും. അതുകൊണ്ട് തന്നെ എവിടെ മാറ്റം വരുത്തണം, എന്ത് കൂട്ടിച്ചേർക്കണം എന്ന് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ലോവാർട്ടിന് കഴിയും. ഡിസൈനർമാർക്കും വീഡിയോ എഡിറ്റർമാർക്കും തങ്ങളുടെ ജോലി വേഗത്തിലാക്കാൻ ഇത് സഹായിക്കും. ടെക്നോളോജിയുമായി നേരിട്ട് സംവദിക്കുന്ന (Human-AI Interaction) പുതിയൊരു തലത്തിലേക്കാണ് ലോവാർട്ട് വാതിൽ തുറക്കുന്നത്.

Summary: Lovart has introduced an innovative AI agent that allows designers and editors to create and modify visuals entirely through natural voice commands, eliminating the need for a keyboard or mouse. The system features full canvas awareness, enabling it to understand on-screen elements in real-time and execute precise edits based on simple spoken instructions. This hands-free interaction marks a significant shift in human-AI collaboration, streamlining the creative workflow for video and image professionals.