ഇലവൻ ലാബ്സിന്റെ ‘വോയ്‌സ് ചേഞ്ചർ സ്കിൽ’ പുറത്തിറങ്ങി
എഐ ശബ്ദ സാങ്കേതികവിദ്യയിൽ പുതിയ വിപ്ലവവുമായ മുന്നേറ്റവുമായി ഇലവൻ ലാബ്സ്. ഒരാളുടെ സംസാരത്തിലെ Performance,Emotion,Timing എന്നിവ കൃത്യമായി നിലനിർത്തിക്കൊണ്ട് തന്നെ ആ ശബ്ദത്തെ മറ്റൊരു വ്യക്തിയുടെ ശബ്ദമാക്കി മാറ്റാൻ സഹായിക്കുന്ന ‘വോയ്‌സ് ചേഞ്ചർ സ്കിൽ’ (Voice Changer Skill) കമ്പനി അവതരിപ്പിച്ചു.
സാധാരണ വോയ്‌സ് ചേഞ്ചറുകളിൽ നിന്ന് വ്യത്യസ്തമായി, സംസാരിക്കുന്ന ആളുടെ ശബ്ദത്തിലെ ഗൗരവവും സന്തോഷവും സങ്കടവുമെല്ലാം അതേപടി പുതിയ ശബ്ദത്തിലും അനുഭവപ്പെടും. ആപ്പുകളിലും വെബ്‌സൈറ്റുകളിലും വോയ്‌സ് ട്രാൻസ്ഫോർമേഷൻ ഉൾപ്പെടുത്താൻ npx skills add elevenlabs/skills എന്ന ലളിതമായ കമാൻഡ് വഴി ഇൻസ്റ്റാൾ ചെയ്യാം.
ഡബ്ബിംഗ് രംഗത്തും വീഡിയോ ഗെയിം നിർമ്മാണത്തിലും വിസ്മയകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. സംസാരത്തിന്റെ വേഗതയോ ദൈർഘ്യമോ മാറാതെ തന്നെ ക്ലോൺ ചെയ്ത ശബ്ദത്തിലേക്ക് സംഭാഷണങ്ങൾ മാറ്റാം. വോയ്‌സ് ഓവർ ആർട്ടിസ്റ്റുകൾക്കും ആപ്പ് ഡെവലപ്പർമാർക്കും ഈ ഫീച്ചർ ഒരുപോലെ ഉപകാരപ്പെടും.
Summary : ElevenLabs has introduced the new Voice Changer Skill, which can transform one person’s voice into another while preserving the original emotion, performance, and timing. The tool can be easily integrated into apps and websites, offering major possibilities for dubbing, gaming, voice-over production, and AI-powered audio experiences.