ഓപ്പൺ സോഴ്സ് ഏജന്റുകളെ പൂട്ടി Anthropic’s! ഇനി പണമടച്ചു മാത്രം ഉപയോഗിക്കാം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ആന്ത്രോപ്പിക് (Anthropic) തങ്ങളുടെ ‘ക്ലോഡ്’ (Claude) മോഡലുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. OpenClaw പോലുള്ള പ്രശസ്തമായ എഐ ഏജന്റ് പ്ലാറ്റ്ഫോമുകളെ ക്ലോഡ് പ്ലാനുകളിൽ നിന്ന് കമ്പനി ബ്ലോക്ക് ചെയ്തു. ഇനി മുതൽ ഇത്തരം ഏജന്റുകൾ ഉപയോഗിക്കണമെങ്കിൽ ഉപയോക്താക്കൾ പ്രത്യേകം പണമടച്ച് ‘യൂസേജ് ആഡ്-ഓണുകൾ’ (Usage Add-ons) വാങ്ങുകയോ എപിഐ കീ (API Key) ഉപയോഗിക്കുകയോ വേണം.
AI ഏജന്റുകൾ നിർത്താതെ നൽകുന്ന റിക്വസ്റ്റുകൾ ക്ലോഡിന്റെ സാധാരണ പ്ലാനുകൾക്ക് താങ്ങാവുന്നതിലും അധികമാണെന്നും, ഇത് മറ്റ് ഉപയോക്താക്കളെ ബാധിക്കുന്നുവെന്നുമാണ് ആന്ത്രോപ്പിക്കിന്റെ വാദം. ദീർഘകാലാടിസ്ഥാനത്തിൽ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകാനാണ് ഈ മാറ്റമെന്ന് ആന്ത്രോപ്പിക്കിന്റെ ക്ലോഡ് കോഡിന്റെ നിർമ്മാതാവായ ബോറിസ് ചെർണി വ്യക്തമാക്കി.
ആന്ത്രോപ്പിക്കിന്റെ ഈ നീക്കത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. “ആദ്യം അവർ ജനപ്രിയ ഫീച്ചറുകൾ കോപ്പി ചെയ്യുന്നു, പിന്നീട് ഓപ്പൺ സോഴ്സിനെ പുറത്താക്കുന്നു” എന്ന് OpenClaw സ്രഷ്ടാവ് പീറ്റർ സ്റ്റെയ്ൻബെർഗർ വിമർശിച്ചു. പ്രതിഷേധം തണുപ്പിക്കാനായി വരിക്കാർക്ക് ഈ മാറ്റത്തെ തുടർന്ന് ഉപയോക്താക്കൾക്ക് ഒരു മാസത്തെ സബ്സ്ക്രിപ്ഷൻ മൂല്യമുള്ള ക്രെഡിറ്റുകളും 30% വരെ ഇളവുകളും റീഫണ്ടുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Aummary : Anthropic has restricted access to its Claude models by blocking agent platforms like OpenClaw from standard plans.
Users must now pay separately through usage add-ons or API access, as heavy agent-driven demand exceeded the limits of its flat-rate pricing model. The move has sparked backlash, with critics like Peter Steinberger accusing Anthropic of sidelining open-source tools despite offering credits and discounts to users.