ക്രിയേറ്റീവ് ജോലികൾ ഇനി എളുപ്പം; ടെക്സ്റ്റ്, ഇമേജ് , വീഡിയോ, ഓഡിയോ എന്നിവ ഒരുമിച്ച് സൃഷ്ടിക്കാൻ ‘ലൂമ ഏജന്റ്‌സ്
ക്രിയേറ്റീവ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ എഐ ടൂൾ അവതരിപ്പിച്ച് Luma AI. ‘ലൂമ ഏജന്റ്‌സ്’ (Luma Agents) എന്ന പേരിലുള്ള ഈ സംവിധാനം നമ്മുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ഒരു ക്രിയേറ്റീവ് പാർട്ണറായാണ്
ലൂമ ഏജന്റ്‌സ് വികസിപ്പിച്ചിരിക്കുന്നത്. ടെക്സ്റ്റ്, ഇമേജ്, വീഡിയോ, ഓഡിയോ എന്നിവ സമന്വയിപ്പിച്ച് ഒരു പ്രോജക്റ്റ് തുടക്കം മുതൽ അവസാനം വരെ (End-to-End) ചെയ്യാൻ ഈ ഏജന്റുകൾക്ക് സാധിക്കും.
കമ്പനിയുടെ Unified Intelligence മോഡലുകൾ ഉപയോഗിച്ചാണ് ലൂമ ഏജന്റ്‌സ് പ്രവർത്തിക്കുന്നത്. ഒരു ഐഡിയ നൽകിയാൽ അതിനെ അടിസ്ഥാനമാക്കി ടെക്സ്റ്റ്, ചിത്രം, വീഡിയോ, ഓഡിയോ എന്നിവ പ്ലാൻ ചെയ്ത് സൃഷ്ടിക്കാൻ ഈ സംവിധാനത്തിന് കഴിയും. ലൂമയുടെ സ്വന്തം മോഡലുകൾക്ക് പുറമെ ഗൂഗിളിന്റെ Veo 3, Nano Banana Pro, ബൈറ്റ് ഡാൻസിന്റെ Seedream, ഇലവൻ ലാബ്‌സിന്റെ ഓഡിയോ മോഡലുകൾ എന്നിവയെ ഏകോപിപ്പിച്ചു പ്രവർത്തിക്കാൻ ഈ ഏജന്റിന് സാധിക്കും. കോഡിംഗ് ഏജന്റുകളെപ്പോലെ, താൻ ചെയ്യുന്ന ജോലിയിലെ തെറ്റുകൾ സ്വയം കണ്ടെത്തി തിരുത്തി മികച്ച ഔട്ട്‌പുട്ട് നൽകുന്നു. അഡിഡാസ് (Adidas), മസ്ദ (Mazda), പബ്ലിസിസ് ഗ്രൂപ്പ് തുടങ്ങിയ ആഗോള ബ്രാൻഡുകൾ ഇതിനോടകം ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങി.
ഒരു പരസ്യ ക്യാമ്പെയിനിന് ചെറിയ ഒരു ബ്രിഫും പ്രോഡക്റ്റ് ഇമേജും നൽകിയാൽ തന്നെ വിവിധ ലൊക്കേഷനുകളും മോഡലുകളും കളർ സ്കീമുകളും ഉൾപ്പെടുന്ന നിരവധി ആശയങ്ങൾ ഇത് തയ്യാറാക്കും. ഇപ്പോൾ ലൂമ ഏജന്റ്‌സ് API വഴി ലഭ്യമാണ്. എന്നാൽ ഉപയോക്താക്കൾക്ക് ഈ സംവിധാനം ഘട്ടംഘട്ടമായി പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.
Luma AI has introduced Luma Agents, an AI system designed to help creators handle end-to-end projects by generating text, images, videos, and audio from a single idea. Powered by its Unified Intelligence models, the platform can also coordinate with tools like Veo 3, Seedream, and ElevenLabs to produce and refine creative outputs automatically. Global brands such as Adidas and Mazda have already begun using the technology, which is currently available through API with a gradual rollout plan.