ക്രിസ്റ്റഫർ നോളന്റെ ‘ഒഡീസി’ക്ക് വെല്ലുവിളിയുമായി ഇലോൺ മസ്ക് ; ഒഡീസി’ എഐ ചിത്രം ഡിസംബറിൽ

സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ (Christopher Nolan) ചിത്രം ‘ഒഡീസി’ (Odyssey) ആഗോളതലത്തിൽ 264 ദശലക്ഷം ഡോളർ സമാഹരിച്ച് ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് നേടി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ഒമ്പതോളം രാജ്യങ്ങളിലായി വർഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് നോളൻ ഈ ദൃശ്യവിസ്മയം തിയേറ്ററുകളിലെത്തിച്ചത്.

അതേ സമയം സിനിമാ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇലോൺ മസ്ക് പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തി. xAI-യുടെ ‘ഗ്രോക്ക് ഇമേജിൻ’ (Grok Imagine) സാങ്കേതികവിദ്യ ഉപയോഗിച്ച് ഹോമറിന്റെ പ്രസിദ്ധമായ ‘ഒഡീസി’യെ ആസ്പദമാക്കി പൂർണ്ണകായ എഐ ചിത്രം ഡിസംബർ 31-നകം പുറത്തിറക്കുമെന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഒഡീസിയസും കാലിപ്സോയും ഒജീജിയ (Ogygia) ദ്വീപിൽ നിൽക്കുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു എഐ വീഡിയോ ക്ലിപ്പും മസ്ക് പങ്കുവെച്ചിട്ടുണ്ട്. പരമ്പരാഗത സിനിമകളെപ്പോലെ ഒരു സംവിധായകനോ തിരക്കഥാകൃത്തോ അഭിനേതാക്കളോ ഈ ചിത്രത്തിന പിന്നിൽ പ്രവർത്തിക്കുന്നില്ല. ഗ്രോക്കിന്റെ പതിപ്പ് ഹോമറിന്റെ കവിതയോടും ഗ്രീക്ക് ചരിത്രത്തോടും തികച്ചും വിശ്വസ്തത പുലർത്തുന്നതായിരിക്കും. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ നിർമ്മിച്ച നോളന്റെ സിനിമയ്ക്ക് പകരമായി, വെറും അഞ്ച് മാസം കൊണ്ട് ഒരു എഐ പ്ലാറ്റ്‌ഫോം മുഴുവൻ സിനിമയും നിർമ്മിച്ച് പുറത്തിറക്കുമെന്ന മസ്കിന്റെ വെല്ലുവിളി ഹോളിവുഡിലും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Summary: Christopher Nolan’s epic The Odyssey scored the biggest global opening of the year at $264 million following years of traditional production across nine countries. On the same day, Elon Musk announced that xAI’s “Grok Imagine” will release a full-length, AI-generated adaptation of Homer’s poem by December 31, created without a director, writer, or cast in just five months.