ക്ലിംഗ് മോഷൻ കൺട്രോൾ 3.0 പുറത്തിറങ്ങി; 25 ലക്ഷം രൂപയുടെ സമ്മാനങ്ങളുടെ ചലഞ്ച്
വീഡിയോ ക്രിയേറ്റർമാരുടെ പ്രിയപ്പെട്ട എഐ പ്ലാറ്റ്ഫോമായ ക്ലിംഗ്, മോഷൻ കൺട്രോൾ 3.0 എന്ന പുതിയ ഫീച്ചർ പുറത്തിറക്കി. പ്രൊഫഷണൽ സിനിമകളിൽ മാത്രം കണ്ടുവരുന്ന ‘മോഷൻ ക്യാപ്ചർ’ സാങ്കേതികവിദ്യ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. നേരത്തെ എഐ വീഡിയോകളിൽ ചലനങ്ങൾ (Motions) നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ പുതിയ വേർഷനിൽ കഥാപാത്രങ്ങളുടെ ചലനങ്ങൾ കൂടുതൽ സ്വാഭാവികമായും കൃത്യതയോടെയും കൈകാര്യം ചെയ്യാൻ സാധിക്കും. ആനിമേഷൻ, ഷോർട്ട് ഫിലിം, പരസ്യങ്ങൾ എന്നിവ നിർമ്മിക്കുന്നവർക്ക് ഇതൊരു വലിയ കുതിച്ചുചാട്ടമായിരിക്കും.
പുതിയ അപ്ഡേഷന്റെ ഭാഗമാ ക്രിയേറ്റർമാർക്കായി ക്ലിംഗ് ഒരു വൻ ചലഞ്ചും പ്രഖ്യാപിച്ചിട്ടുണ്ട്. 30,000 ഡോളറും (ഏകദേശം 25 ലക്ഷം രൂപ) 300 മില്യൺ ക്രെഡിറ്റുകളുമാണ് വിജയികളെ കാത്തിരിക്കുന്നത്. ഈ ചലഞ്ചിൽ പങ്കെടുത്ത് വീഡിയോകൾ സമർപ്പിക്കുന്ന എല്ലാവർക്കും സമ്മാനങ്ങൾ ലഭിക്കും.
ക്ലിംഗ് മോഷൻ കൺട്രോൾ 3.0 ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഈ മത്സരത്തിൽ പങ്കുചേരാം.
മത്സരത്തിന്റെ പൂർണ്ണമായ നിയമങ്ങളും നിബന്ധനകളും ഉടൻ തന്നെ ക്ലിംഗ് ഔദ്യോഗികമായി പുറത്തുവിടും.

Summary: Kling AI has officially launched its “Motion Control 3.0” feature, bringing professional-grade motion capture capabilities directly to creators for more precise and natural character animation. To celebrate the release, the company has announced a global challenge offering $30,000 in cash prizes and 300 million credits. Participants who post videos created with this new tool on social media are guaranteed to win, with full contest rules and details to be released soon.