പഴയ വീഡിയോകൾ ഇനി 4K യിൽ ; ‘Astra 2’ അപ്‌സ്‌കെയിലിംഗ് മോഡലുമായി ടോപ്പസ് ലാബ്സ്

വീഡിയോ എഡിറ്റിംഗ് രംഗത്തെ പ്രമുഖരായ ടോപ്പസ് ലാബ്സ്, കരുത്തുറ്റ AI വീഡിയോ അപ്‌സ്‌കെയിലിംഗ് മോഡലായ ‘Astra 2’ അവതരിപ്പിച്ചു. ഏത് സാധാരണ വീഡിയോയും ഉയർന്ന ക്വാളിറ്റിയിൽ മാറ്റാൻ കഴിയുന്ന ഈ മോഡൽ, ദൃശ്യങ്ങളിലെ സൂക്ഷ്മമായ വിശദാംശങ്ങൾ (Small details) നിലനിർത്തുന്നതിൽ മറ്റ് മോഡലുകളെക്കാൾ മുന്നിലാണ്.

നിങ്ങൾക്ക് ആവശ്യമുള്ള റെസല്യൂഷൻ സൈസ് നേരിട്ട് തിരഞ്ഞെടുക്കാം. വീഡിയോയുടെ വ്യക്തത (Sharpness) എത്രത്തോളം വേണമെന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാം. ഇത് ദൃശ്യങ്ങൾ കൂടുതൽ റിയലിസ്റ്റിക് ആയിരിക്കാൻ സഹായിക്കുന്നു. ക്വാളിറ്റി വർദ്ധിപ്പിക്കൽ മാത്രമല്ല, വീഡിയോയിലെ മിസ്സിംഗ് ആയ ഡീറ്റൈലുകൾ കൃത്യമായി പുനർനിർമ്മിക്കാനുള്ള (Creativity) ശേഷിയും ഈ മോഡലിനുണ്ട്.

മനുഷ്യന്റെ ചർമ്മത്തിലെ സുഷിരങ്ങൾ, മുടിയിഴകൾ, ദൂരെയുള്ള വസ്തുക്കൾ എന്നിവ അതീവ വ്യക്തതയോടെ പുനർനിർമ്മിക്കാൻ Astra 2 വിന് സാധിക്കുന്നു.

പഴയ സിനിമകൾ ഡിജിറ്റലായി പുതുക്കാനോ (Remastering), മൊബൈലിൽ പകർത്തിയ കുറഞ്ഞ ക്വാളിറ്റിയുള്ള ദൃശ്യങ്ങൾ പ്രൊഫഷണൽ പ്രോജക്റ്റുകളിൽ ഉപയോഗിക്കാനോ Astra 2 വലിയ സഹായമാകും.

Summary : Topaz Labs has introduced Astra 2, a powerful AI video upscaling model that enhances low-quality footage into high-resolution visuals while preserving fine details. It allows users to control resolution and sharpness, and can reconstruct missing details, making it ideal for remastering old films and improving mobile-shot videos for professional use.