സെക്കന്റുകൾക്കുള്ളിൽ ഇമേജും, വിഡിയോകളും ; നിങ്ങൾ പരീക്ഷിച്ചോ ഈ രണ്ട് പുതിയ AI മോഡലുകൾ
കണ്ടന്റ് ക്രിയേഷൻ, AI ഫിലിം മേക്കിങ് എന്നിവ കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ‘Nano Banana 2 Lite’, ‘Gemini Omni Flash‘ എന്നീ രണ്ട് പുതിയ അത്യാധുനിക എഐ മോഡലുകൾ ഗൂഗിൾ ഔദ്യോഗികമായി അവതരിപ്പിച്ചത് നിങ്ങൾ അറിഞ്ഞോ. ഡിജിറ്റൽ മീഡിയാ നിർമ്മാണം പൂർണ്ണമായും എഐയിലേക്ക് മാറ്റാൻ സഹായിക്കുന്നതാണ് ഈ ടൂളുകൾ.
Nano Banana 2 Lite
ഗൂഗിളിന്റെ Nano Banana കുടുംബത്തിലെ ഏറ്റവും പുതിയതും ചിലവ് കുറഞ്ഞതുമായ ഇമേജ് ജനറേഷൻ മോഡലാണിത്. വൻതോതിൽ ഹൈ-ക്വാളിറ്റി ചിത്രങ്ങൾ വേഗത്തിൽ നിർമ്മിക്കേണ്ടി വരുന്ന പ്രൊജക്റ്റുകൾക്കായി ഇത് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. Google AI Studio, Gemini API, Gemini Enterprise Agent Platform എന്നിവയിൽ ഈ മോഡൽ ലഭ്യമാണ്. ഗൂഗിൾ സെർച്ചിലെ ‘AI Mode’, Gemini App,എന്നിവയുൾപ്പെടെയുള്ള ഗൂഗിളിന്റെ കൺസ്യൂമർ സർഫസുകളിലും Runway യിലും ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
Gemini Omni Flash
ഉയർന്ന ക്വാളിറ്റിയുള്ള വീഡിയോ ജനറേഷനും സംഭാഷണങ്ങളിലൂടെയുള്ള വീഡിയോ എഡിറ്റിംഗും സാധ്യമാക്കുന്ന Gemini Omni Flash മോഡൽ Google AI Studio, Gemini API, Gemini Enterprise Agent Platform എന്നിവയിലൂടെ ലഭ്യമാക്കിയിരിക്കുകയാണ്. നിലവിൽ ഈ ഫീച്ചർ Gemini ആപ്പിലും Google Flow പ്ലാറ്റ്ഫോമിലും ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഇപ്പോൾ ഹിഗ്സ്ഫീൽഡ് (Higgsfield) പ്ലാറ്റ്ഫോമിലും ലഭ്യമാക്കിത്തുടങ്ങി
ക്രിയേറ്റീവ് വർക്കുകൾ ചെയ്യുമ്പോൾ പല തവണ മാറ്റങ്ങൾ വരുത്തേണ്ടി വരാറുണ്ട് (Creative iteration). ഈ രണ്ട് മോഡലുകളും ഒരുമിച്ച് ഉപയോഗിക്കുന്നതിലൂടെ ഡെവലപ്പർമാർക്ക് ചിത്രങ്ങളും വീഡിയോകളും ഒരേ വർക്ക്ഫ്ലോയിൽ പരസ്പരം ബന്ധിപ്പിച്ച് മികച്ചൊരു മൾട്ടിമീഡിയ അനുഭവം സൃഷ്ടിക്കാൻ സാധിക്കും. ആയിരക്കണക്കിന് ചിത്രങ്ങൾ ഒന്നിച്ച് നിർമ്മിക്കേണ്ട ആവശ്യങ്ങൾക്കായാലും, ഒന്നിലധികം ഘട്ടങ്ങളുള്ള (multi-turn) വീഡിയോ സീക്വൻസുകൾ എഡിറ്റ് ചെയ്യാനായാലും, ക്രിയേറ്റർമാർക്ക് തങ്ങളുടെ ആശയങ്ങൾ വേഗത്തിലും തടസ്സമില്ലാതെയും യാഥാർത്ഥ്യമാക്കാൻ ഈ രണ്ട് മോഡലുകളും വലിയ സഹായകമാകും.
Summary: Google has officially introduced ‘Nano Banana 2 Lite’ for ultra-fast, cost-efficient image generation and ‘Gemini Omni Flash’ for high-quality video creation and conversational editing across multiple platforms. By integrating these two models into a single workflow, creators can seamlessly connect rapid image generation with complex video iteration to build end-to-end multimedia experiences.