ഹോങ്കോംഗ് ഫിലിം മാർട്ടിൽ ശ്രദ്ധേയമായി AI ഫീച്ചർ ഫിലിം ‘റാഫേൽ’

ഹോങ്കോങ്ങിൽ നടക്കുന്ന Hong Kong FilMart-ൽ കൊറിയൻ മീഡിയ സ്ഥാപനമായ MBC C&Iയുടെ AI കണ്ടന്റ്‌സ് ലാബ് അന്താരാഷ്ട്ര ചലച്ചിത്ര വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. ഹോങ്കോംഗ് ഫിലിം മാർട്ടിൽ അവർ അവതരിപ്പിച്ച 80 മിനിറ്റ് ദൈർഘ്യമുള്ള ‘റാഫേൽ’ (Raphael) എന്ന ചിത്രം സിനിമാ ലോകത്ത് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

“പ്രായമായ ഒരു ഭരണാധികാരിയുടെ ചെറുപ്പകാല രൂപത്തിൽ നിർമ്മിക്കപ്പെട്ട ‘റാഫേൽ’ എന്ന യുദ്ധ റോബോട്ട്. അഭയാർത്ഥി ക്യാമ്പിലെ പോരാട്ടങ്ങൾക്കിടയിൽ ഒരു പുരോഹിതനെ കണ്ടുമുട്ടുന്നതോടെ അവന്റെ ജീവിതം മാറുന്നു. സയൻസ് ഫിക്ഷനും വിശ്വാസവും ആക്ഷനും ഒന്നിക്കുന്ന ഈ ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും

മിയാറ്റിയോ (Mateo) എഐ സ്റ്റുഡിയോയും എഐ കണ്ടെന്റ് ലാബും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2024-ലെ കൊറിയ ഇന്റർനാഷണൽ എഐ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രൈസ് നേടിയ ‘മിയാറ്റിയോ’ എന്ന ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച യാങ് ഈക്ജുൻ, ജുങ് ജുവോൺ, മൂൺ ഷിൻവൂ എന്നിവർ തന്നെയാണ് റാഫേലിന്റെയും സംവിധായകർ.

AI കണ്ടന്റ്‌സ് ലാബിന്റെ മുൻപത്തെ സൃഷ്ടികൾക്കും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ട്. “Witness” എന്ന ചിത്രം Busan International AI Film Festival-ൽ ഗ്രാൻഡ് പ്രൈസ് നേടി. മിഡ്‌ജേർണി (Midjourney), സ്റ്റേബിൾ ഡിഫ്യൂഷൻ (Stable Diffusion), റൺവേ ജെൻ3 (Runway Gen3), ക്ലിംഗ് (Kling), ഇലവൻ ലാബ്സ് (ElevenLabs) തുടങ്ങിയ അത്യാധുനിക AI ടൂളുകൾ ഉപയോഗിച്ചാണ് ഇവർ നിർമ്മാണം നടത്തുന്നത്. LG Electronics, CU പോലുള്ള ബ്രാൻഡുകൾക്കായി AI പരസ്യങ്ങളും നിർമ്മിച്ചിട്ടുണ്ട്. കൊറിയൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ Wavveയുമായി ചേർന്ന് “The Prompt: Next Drama” എന്ന ആന്തോളജി സീരീസും പുറത്തിറക്കിയിട്ടുണ്ട്. കൊറിയയിലെ പ്രമുഖ എഐ സ്റ്റോറിടെല്ലർ ഹബ്ബായി മാറാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.

Summary: South Korea’s MBC C&I AI Contents Lab is making waves at the Hong Kong FilMart with “Raphael,” an 80-minute production recognized as one of the world’s first entirely AI-generated feature films. Directed by the award-winning team behind “Mateo,” the film follows an elite war android’s journey toward faith after meeting a priest and is scheduled for a September release. The studio utilizes cutting-edge tools like Midjourney, Runway Gen3, and ElevenLabs, building on a successful track record that includes grand prizes at international AI film festivals and collaborations with major brands like LG Electronics.

.