എഴുത്തിന്റെ വേഗത ഇനി 4 മടങ്ങ് ; പുത്തൻ ഓപ്പൺ മോഡൽ DiffusionGemma പുറത്തിറക്കി ഗൂഗിൾ
ഗൂഗിളിന്റെ പുതിയ പരീക്ഷണാത്മക ഓപ്പൺ മോഡലായ ‘ഡിഫ്യൂഷൻ ജെമ്മ’ (DiffusionGemma) ഔദ്യോഗികമായി പുറത്തിറക്കി. സാധാരണ ലാംഗ്വേജ് മോഡലുകളേക്കാൾ നാല് മടങ്ങ് (4x) വേഗത്തിൽ ടെക്സ്റ്റുകൾ ജനറേറ്റ് ചെയ്യാൻ സാധിക്കുമെന്നതാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. ‘Apache 2.0’ ലൈസൻസിന് കീഴിലാണ് ഗൂഗിൾ ഈ ഓപ്പൺ-സോഴ്സ് മോഡൽ ലഭ്യമാക്കിയിരിക്കുന്നത്.
ഒരു വാക്ക് കഴിഞ്ഞ് അടുത്ത വാക്ക് എന്ന ശൈലിക്ക് പകരം, ഈ മോഡൽ ഒരേസമയം ഒരു വലിയ ബ്ലോക്ക് ടെക്സ്റ്റ് (Entire block of text) ഡ്രാഫ്റ്റ് ചെയ്യുകയും അതിനെ ഒരേ സമയം റീഫൈൻ (Refine) ചെയ്ത് അതീവ വേഗതയിൽ ഔട്ട്പുട്ട് നൽകുകയും ചെയ്യുന്നു. ടെക്സ്റ്റുകൾ ഒന്നിച്ച് പ്രൊസസ്സ് ചെയ്യുന്നത് കൊണ്ടുതന്നെ സാധാരണ എഐ മോഡലുകൾ ഒരു വലിയ ആർട്ടിക്കിളോ കോഡോ എഴുതി തീർക്കാൻ എടുക്കുന്ന സമയത്തിന്റെ നാലിലൊന്ന് സമയം മാത്രമേ ഡിഫ്യൂഷൻ ജെമ്മയ്ക്ക് ആവശ്യമുള്ളൂ. കണ്ടന്റ് ക്രിയേറ്റർമാർക്കും എ ഐ ഫിലിം മേക്കേഴ്സിനും ഈ പുതിയ ഓപ്പൺ മോഡൽ വലിയ രീതിയിൽ സഹായകരമാകും.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary: Google has officially released “DiffusionGemma,” an experimental open-source model under the Apache 2.0 license that generates text up to four times faster than traditional language models. By drafting and refining entire blocks of text simultaneously rather than predicting word-by-word, it slashes processing time to a fraction, offering a massive productivity boost for content creators and AI filmmakers.