“AI വീഡിയോകളിലൂടെ സമ്മാനങ്ങൾ നേടാം; Kling AI ആനിവേഴ്സറി കോണ്ടസ്റ്റ് ജൂൺ 17 വരെ.
AI വീഡിയോ ജനറേഷൻ രംഗത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ Kling AI രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആഗോള ക്രിയേറ്റീവ് മത്സരത്തിന് തുടക്കം കുറിച്ചു. ‘ക്ലിങ് എഐ ആനിവേഴ്സറി II ക്രിയേഷൻ ഷോറീൽ കോണ്ടസ്റ്റ്’ (Kling AI Anniversary II Creation Showreel Contest) ഇപ്പോൾ ഔദ്യോഗികമായി ഓപ്പൺ ആയിരിക്കുകയാണ്. എഐ ഫിലിംമേക്കേഴ്സിനും ഡിജിറ്റൽ ക്രിയേറ്റർമാർക്കും തങ്ങളുടെ കഴിവ് തെളിയിക്കാനും വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കാനുമുള്ള സുവർണ്ണാവസരമാണിത്.
2026 ജൂൺ 3 മുതൽ ജൂൺ 17 വരെ (പെസഫിക് ടൈം, UTC-8) ആണ് മത്സരത്തിൽ പങ്കെടുക്കാനുള്ള സമയം. രണ്ട് പ്രധാന കാറ്റഗറികളിലാണ് ക്രിയേറ്റർമാർക്ക് തങ്ങളുടെ വീഡിയോകൾ സമർപ്പിക്കാൻ സാധിക്കുക.
- വാർഷിക ഓർമ്മകളുമായി ബന്ധപ്പെട്ട ക്രിയേറ്റീവ് ആശയങ്ങൾ.
- ക്ലിങ് എഐ ഉപയോഗിച്ച് നിങ്ങൾ ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും മികച്ച വിഷ്വലുകളുടെ തകർപ്പൻ ഷോറീൽ (Creation Showreel)കളക്ഷൻ.
ക്യാഷ് പ്രൈസുകൾ (Cash Prizes), നിങ്ങളുടെ അടുത്ത പ്രോജക്റ്റുകൾക്ക് ഉപയോഗിക്കാവുന്ന സൗജന്യ ക്ലിങ് എഐ ക്രെഡിറ്റുകൾ (Kling AI Credits)വാർഷികത്തോടനുബന്ധിച്ച് മാത്രം നൽകുന്ന പ്രത്യേക ‘ക്ലിങ് എഐ ആനിവേഴ്സറി ഗിഫ്റ്റ് ബോക്സുകൾ’ (Exclusive Gift Boxes).
“നിങ്ങളുടെ ക്രിയേറ്റിവിറ്റിയാണ് ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനം” എന്ന പ്രഖ്യാപനത്തോടെയാണ് ക്ലിങ് എഐ തങ്ങളുടെ രണ്ടാം വാർഷിക മത്സരം ക്രിയേറ്റർമാർക്കായി തുറന്നു നൽകിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ക്ലിങ് എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. https://kling.ai/app/ai-shorts-video/kling-ai-anniversary-showreel-contest/891912904117719121
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary: Kling AI has launched its global “Anniversary II Creation Showreel Contest” from June 3 to June 17, 2026, inviting AI filmmakers and creators to submit entries under the themes of “Anniversary Memories” or a compilation “Creation Showreel.” Participants have the chance to showcase their creative skills and win exciting rewards, including cash prizes, free Kling AI credits, and exclusive anniversary gift boxes.