കൂടുതൽ കരുത്തോടെ ‘ഹാപ്പി ഹോഴ്‌സ് 1.1’ Leonardo.aiയിൽ അവതരിപ്പിച്ചു

എഐ ഇമേജ്, വീഡിയോ ജനറേഷൻ രംഗത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ ലിയോനാർഡോ എഐ യിൽ (Leonardo.ai) ‘ഹാപ്പി ഹോഴ്‌സ് 1.1’ (Happy Horse 1.1) അവതരിപ്പിച്ചു. കൂടുതൽ റിയലിസ്റ്റിക്കായ വിഷ്വലുകളും മികച്ച ഓഡിയോ ക്വാളിറ്റിയും വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളാണ് ഈ പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വീഡിയോയിലെ കഥാപാത്രങ്ങളുടെ ചലനങ്ങൾ (Motion) മുൻപത്തേക്കാൾ വളരെ സുഗമവും സ്വാഭാവികവുമാക്കാൻ ഈ മോഡലിന് സാധിക്കും. കൂടാതെ കഥാപാത്രങ്ങളുടെ മുഖഭാവങ്ങൾ (Expressive character performances) കൂടുതൽ വ്യക്തതയോടെയും വികാരനിർഭരമായും നൽകും

വീഡിയോകൾക്ക് അനുയോജ്യമായ പശ്ചാത്തല ശബ്ദങ്ങൾ (Ambient sound), ശബ്ദ ഇഫക്റ്റുകൾ (Foley) എന്നിവ തനിയെ നിർമ്മിക്കാനുള്ള ശേഷി ഇതിലുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾക്ക് കൃത്യതയാർന്ന ലിപ്-സിങ്ക് (Tighter lip-sync) ഉറപ്പാക്കാനും ഈ പുതിയ പതിപ്പിന് കഴിയും. റഫറൻസ് ചിത്രങ്ങൾ (Reference Images) ഇൻപുട്ടായി നൽകിക്കൊണ്ട് വ്യത്യസ്ത ഷോട്ടുകളിലും സീനുകളിലും ഒരേ കഥാപാത്രങ്ങളെ (Consistent cast) മാറ്റമില്ലാതെ നിലനിർത്താൻ സാധിക്കും. തുടർച്ചയായ സീനുകളുള്ള സിനിമകൾ ചെയ്യുമ്പോൾ ഫിലിംമേക്കേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമായിരിക്കുന്നത്.

Summary: Leonardo.ai has launched “Happy Horse 1.1,” an upgraded video generation model that delivers smoother character movements, more expressive facial performances, and enhanced audio features like tighter lip-sync and built-in Foley sounds. Additionally, it resolves a major filmmaking challenge by allowing creators to use reference images to maintain consistent character appearances across different shots and scenes.