മൂന്ന് അത്യാധുനിക മോഡലുകളുമായി ‘GPT-5.6’ സീരീസ് അവതരിപ്പിച്ച് ഓപ്പൺഎഐ
AI രംഗത്തെ അതികായന്മാരായ ഓപ്പൺഎഐ ഏറ്റവും പുതിയ മോഡലായ GPT-5.6′ അവതരിപ്പിച്ചു . ഉപയോക്താക്കളുടെ വിവിധ ആവശ്യങ്ങൾ കണക്കിലെടുത്ത് ‘GPT-5.6’ സീരീസിന് കീഴിൽ മൂന്ന് വ്യത്യസ്ത മോഡലുകളാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.
- GPT-5.6 Sol (Next generation frontier Model): എഐ സാങ്കേതികവിദ്യയുടെ അടുത്ത തലമുറയെ നയിക്കാൻ പോകുന്ന ഏറ്റവും ശക്തമായ ഫ്രോണ്ടിയർ മോഡലാണിത്. ഇതിന്റെ ലിമിറ്റഡ് പ്രിവ്യൂ ആണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഉയർന്ന ചിന്താശേഷി ആവശ്യമുള്ള ജോലികൾ ചെയ്യാനും ഈ മോഡലിന് സാധിക്കും.
- GPT-5.6 Terra (Efficient Model): ദൈനംദിന ആവശ്യങ്ങൾക്കായി ബാലൻസ്ഡ് ആയി രൂപകൽപ്പന ചെയ്തിട്ടുള്ള മോഡലാണിത്. കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യതയാർന്ന റിസൾട്ട് നൽകാൻ കഴിയുന്ന കാര്യക്ഷമതയോടെയാണ് ടെറ ഒരുക്കിയിരിക്കുന്നത്.
- GPT-5.6 Luna (Fast & Affordable Model: വലിയ അളവിലുള്ള ഡാറ്റാ പ്രോസസ്സിംഗിനും ഉയർന്ന തോതിലുള്ള ജോലികൾക്കും (High-volume work) വേഗത്തിലും കുറഞ്ഞ ചിലവിലും ഉപയോഗിക്കാൻ സാധിക്കുന്ന വേഗതയേറിയ മോഡലാണിത്.
Summary: OpenAI has introduced its next-generation GPT-5.6 model family in a limited preview, featuring three distinct tiers tailored to different workflow demands. The lineup includes the highly advanced flagship model Sol for complex reasoning, the cost-effective and balanced Terra for everyday tasks, and the ultra-fast, affordable Luna designed for high-volume data processing.