ടെക്സ്റ്റും ഇമേജും ഒരുമിച്ച് അനാലിസിസ് ചെയ്യുന്ന AI—Muse Spark അവതരിപ്പിച്ച് Meta
മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്സ് (Meta Superintelligence Labs) ഏറ്റവും പുതിയ മോഡലായ ‘മ്യൂസ് സ്പാർക്’ (Muse Spark) പുറത്തിറക്കി. മെറ്റയുടെ ‘മ്യൂസ്’ സീരീസിലെ ആദ്യ മോഡലാണിത്. വെറുമൊരു ചാറ്റ് ബോട്ടിന് ഉപരിയായി, കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനും (Visual Chain of Thought) സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിവുള്ള ഒരു ‘മൾട്ടി മോഡലാണിത്.
ഇമേജുകളും വീഡിയോകളും ടെക്സ്റ്റും ഒരേപോലെ കൈകാര്യം ചെയ്യാനും അവയിലെ സങ്കീർണ്ണതകൾ വിശകലനം ചെയ്യാനും ഇതിന് സാധിക്കും.
സെർച്ച് എഞ്ചിനുകൾ, കാൽക്കുലേറ്ററുകൾ തുടങ്ങിയ ബാഹ്യ ടൂളുകൾ സ്വയം ഉപയോഗിച്ച് കൃത്യമായ വിവരങ്ങൾ Muse Spark നൽകുന്നു. ഒരേസമയം ഒന്നിലധികം എഐ ഏജന്റുകളെ ഏകോപിപ്പിച്ച് വലിയ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ ഈ മോഡലിന് പ്രത്യേക ശേഷിയുണ്ട്.
ഒരു ചിത്രം കണ്ടാൽ അതിലെ ഓരോ ഭാഗവും ഘട്ടം ഘട്ടമായി വിശകലനം ചെയ്ത് നിഗമനങ്ങളിൽ എത്താൻ ഇതിന് സാധിക്കും.
നിലവിൽ meta.ai വെബ്സൈറ്റിലും മെറ്റാ എഐ ആപ്പിലും ഈ സേവനം ലഭ്യമാണ്. ഭാവിയിൽ ഇതിന്റെ ഓപ്പൺ സോഴ്സ് പതിപ്പുകൾ പുറത്തിറക്കുമെന്ന് മെറ്റ അറിയിച്ചു.

Summary : Meta has launched Muse Spark, the first model in its Muse series, designed as a powerful multimodal AI capable of advanced reasoning. It can analyze images, videos, and text, use external tools, and coordinate multiple AI agents to solve complex tasks.
Currently available on meta.ai and the Meta AI app, the company also plans to release open-source versions in the future.