ഫ്ലക്സ് ഇനി കൂടുതൽ ഫാസ്റ്റ്!വരുന്നു FLUX.2 Small Decoder
AI ഇമേജ് ജനറേഷൻ രംഗത്തെ അതികായന്മാരായ ഫ്ലക്സ് (FLUX), ഏറ്റവും പുതിയ അപ്‌ഡേറ്റായ FLUX.2 Small Decoder പുറത്തിറക്കി. നിലവിലുള്ള ഡീകോഡറുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഈ പുതിയ സാങ്കേതികവിദ്യ, ഇമേജ് ജനറേഷൻ പ്രക്രിയയെ കൂടുതൽ വേഗതയുള്ളതാക്കി മാറ്റും.
പഴയ സിസ്റ്റത്തേക്കാൾ ഏകദേശം 1.4 മടങ്ങ് വേഗത്തിൽ ചിത്രങ്ങൾ പ്രോസസ്സ് ചെയ്യാൻ ഇതിന് സാധിക്കും. ഇത് സമയം ലാഭിക്കാൻ ക്രിയേറ്റർമാരെ സഹായിക്കും. മെമ്മറി ഉപയോഗം കുറയ്ക്കുന്നതിനാൽ, ഉയർന്ന നിലവാരമുള്ളതും വലിപ്പമുള്ളതുമായ ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ സിസ്റ്റം ഹാങ്ങ് ആകുകയോ ‘ഔട്ട് ഓഫ് മെമ്മറി’ ഇററുകൾ വരികയോ ചെയ്യില്ല. (Lower VRAM )
വേഗത കൂടുമ്പോഴും ചിത്രത്തിന്റെ ക്വാളിറ്റിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല (Minimal Quality Loss). നിലവിലുള്ള FLUX.2 പൈപ്പ്‌ലൈനുകളിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഈ ഡീകോഡർ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

Summary: FLUX has released its latest update, FLUX.2 Small Decoder, designed as a faster replacement for existing decoders in image generation workflows. It delivers around 1.4x faster processing with lower VRAM usage, allowing creators to generate larger, high-quality images without memory issues. Despite the speed improvements, image quality remains largely unchanged, and the decoder integrates seamlessly with existing FLUX.2 pipelines.