തർക്കം മുറുകുന്നു; പെന്റഗണിൽ പുതിയ കരാർ ഒപ്പിട്ട് ഓപ്പൺഎഐ

ഓപ്പൺഎഐയും (OpenAI) ട്രംപ് ഭരണകൂടവും തമ്മിലുള്ള പുതിയ നീക്കങ്ങളാണ് ഇപ്പോൾ ടെക് ലോകത്ത് ചർച്ച. OpenAI Pentagon-മായി ഒരു ഡീൽ ഒപ്പുവച്ചു. അതും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Anthropic-നെതിരെ കടുത്ത നടപടി എടുത്തതിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ.

എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് ?

പെന്റഗണിന്റെ നെറ്റ്‌വർക്കിൽ ആദ്യം എത്തിയത് ആന്ത്രോപ്പിക്കിന്റെ ‘ക്ലോഡ്’ (Claude) ആയിരുന്നു. പക്ഷേ, ജനങ്ങളെ കൂട്ടത്തോടെ നിരീക്ഷിക്കാനോ (Mass Surveillance), സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾ നിർമ്മിക്കാനോ തങ്ങളുടെ എഐ വിട്ടുനൽകില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ഇത് ട്രംപിന് അത്ര പിടിച്ചില്ല. ആന്ത്രോപ്പിക്കിനെ ഒഴിവാക്കാൻ ട്രംപ് ഉത്തരവിട്ടു. പോരാത്തതിന്, ശത്രുരാജ്യങ്ങൾക്കെതിരെ മാത്രം ഉപയോഗിക്കാറുള്ള ഒരു ടാഗ് (Supply chain risk) അവർക്ക് മേൽ ചാർത്തുകയും ചെയ്തു. ആന്ത്രോപ്പിക് പുറത്തായ അതേ വേഗത്തിൽ ഓപ്പൺഎഐ പെന്റഗണുമായി കരാർ ഒപ്പിട്ടു. ആന്ത്രോപ്പിക് പറഞ്ഞ അതേ നിബന്ധനകൾ (Red lines) തങ്ങൾക്കുമുണ്ടെന്ന് സാം ആൾട്ട്മാൻ പറയുന്നുണ്ട്. പക്ഷേ റിപ്പോർട്സ് പ്രകാരം ബാൻ ചെയ്തിട്ടും പെന്റഗൺ ചില ഓപ്പറേഷൻസിൽ Anthropic-ന്റെ Claude model ഉപയോഗിച്ചതായും പറയപ്പെടുന്നു.

എന്നാൽ ഈ നീക്കം ഇത്തിരി “തിടുക്കത്തിലായിപ്പോയി” എന്നാണ് സാം ആൾട്ട്മാൻ ഇപ്പോൾ പറയുന്നത്. ആന്ത്രോപ്പിക്കിനെ നിരോധിച്ചത് തെറ്റായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കങ്ങൾ എല്ലാം കണ്ട ജനങ്ങൾ രോഷത്തിലാണ്. എക്സിലും (X) റെഡ്ഡിറ്റിലും #CancelChatGPT ക്യാമ്പയിൻ തുടങ്ങി. അതേസമയം, ആപ്പിൾ ആപ്പ് സ്റ്റോറിൽ ആന്ത്രോപ്പിക്കിന്റെ Claude ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി.

സാധാരണ ഉപയോക്താക്കൾ പിണങ്ങിപ്പോയാലും ഗവൺമെന്റുമായി നല്ല ബന്ധമുണ്ടാക്കുന്നത് ലാഭകരമാണെന്ന് ഓപ്പൺഎഐ കരുതുന്നുണ്ടാകാം. പക്ഷേ, അവർ പറയുന്ന നിബന്ധനകൾ വെറും പേപ്പറിലൊതുങ്ങുമോ അതോ ശരിക്കും പാലിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Summary: OpenAI signed a new deal with the Pentagon just hours after President Donald Trump moved to cut ties with Anthropic, which had refused to allow its AI to be used for mass surveillance or autonomous weapons. Although OpenAI claims it maintains similar “red lines,” reports suggest the Pentagon may have continued using Anthropic’s Claude model even after the ban, sparking controversy. The move triggered public backlash, including a #CancelChatGPT campaign, while Claude surged in app rankings, raising questions about whether OpenAI’s safeguards will hold in practice.