ബെൻ ആഫ്ലെക്കിന്റെ AI കമ്പനി ‘InterPositive’ ഇനി നെറ്റ്‌ഫ്ലിക്സിന് സ്വന്തം.
Netflix എഐ സാങ്കേതികവിദ്യ മേഖലയിലേക്ക് ശക്തമായി കടന്നുവരാൻ പുതിയൊരു നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിനായി ഹോളിവുഡ് നടനും സംവിധായകനുമായ Ben Affleck ആരംഭിച്ച AI ഫിലിംമേക്കിംഗ് ടെക്‌നോളജി കമ്പനിയായ InterPositive നെ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. കരാറിന്റെ ഭാഗമായി ബെൻ അഫ്ലെക്ക് നെറ്റ്ഫ്ലിക്സിന്റെ സീനിയർ അഡ്വൈസറായി ചേരും.
2022-ലാണ് ബെൻ ആഫ്ലെക്ക് ടെക്നോളജി രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചതും ഈ കമ്പനിക്ക് രൂപം നൽകിയതും. എഞ്ചിനീയർമാരും ഗവേഷകരുമായി ചേർന്ന് സിനിമാ നിർമ്മാണം കൂടുതൽ വേഗത്തിലും മികച്ച രീതിയിലും ചെയ്യാൻ സഹായിക്കുന്ന AI ടൂളുകളാണ് അവർ വികസിപ്പിച്ചത്. കമ്പനി ഒരു ക്ലോസ്‌ഡ് സൗണ്ട്സ്റ്റേജിൽ സ്വന്തമായി ഡാറ്റ ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഒരു AI മോഡലും വികസിപ്പിച്ചു.
സിനിമ ചിത്രീകരിക്കുമ്പോൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ—ഉദാഹരണത്തിന്, ചില ഷോട്ടുകൾ എടുക്കാൻ വിട്ടുപോവുക, ബാക്ക്ഗ്രൗണ്ട് മാറ്റേണ്ടി വരിക, അല്ലെങ്കിൽ ലൈറ്റിംഗ് ശരിയാകാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ സിനിമയുടെ സ്വാഭാവികതയും നിയമങ്ങളും നഷ്ടപ്പെടാതെ കാര്യങ്ങൾ പരിഹരിക്കാൻ ഈ എഐ മോഡലിന് സാധിക്കും.
സാങ്കേതികവിദ്യ വളരുമ്പോഴും മനുഷ്യന്റെ സർഗ്ഗാത്മകതയ്ക്കും കലാകാരന്മാരുടെ കഴിവിനും കോട്ടം തട്ടാതെ അവരെ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ബെൻ ആഫ്ലെക്ക് പറയുന്നു.
Summary : Netflix is set to acquire InterPositive, an AI-driven film technology firm founded by Ben Affleck, marking a stronger move into AI-based filmmaking.Founded in 2022, the company developed AI tools and a custom model using data from a closed soundstage to solve practical filmmaking issues such as missed shots, background changes, and lighting corrections. As part of the deal, Ben Affleck will join Netflix as a senior advisor, emphasizing that the technology is meant to support filmmakers while preserving human creativity.