മനുഷ്യനെപ്പോലെ ചലിക്കും, 30 കിലോ വരെ ഭാരം വഹിക്കും; ദക്ഷിണ കൊറിയയിൽ നിന്നും ‘അലക്സ്’ (Allex) എത്തി

റോബോട്ടിക്സ് ലോകത്ത് തരംഗമായി ദക്ഷിണ കൊറിയൻ കമ്പനിയായ WIRobotics-ന്റെ അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ട് ‘അലക്സ്’ (Allex). മനുഷ്യന്റെ കൈകളുടെ ചലനങ്ങളെ അതേപടി അനുകരിക്കാൻ കഴിയുന്ന തരത്തിലാണ് അലക്സിന്റെ രൂപകൽപ്പന.

ഭാരം കുറഞ്ഞ കൈകളാണെങ്കിലും 30 കിലോഗ്രാം വരെ ഭാരം അനായാസം ഉയർത്താൻ അലക്സിന് സാധിക്കും.15 സന്ധികളുള്ള (15-joint) കൈപ്പത്തിയാണ് ഇതിന്റെ പ്രത്യേകത. വളരെ ചെറിയ മർദ്ദങ്ങൾ പോലും (Tiny forces) തിരിച്ചറിയാൻ ഇതിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ മുട്ടയോ ചില്ലുപാത്രങ്ങളോ ഉടയാതെ കൈകാര്യം ചെയ്യാൻ അലക്സിന് സാധിക്കും. മനുഷ്യർക്ക് അപകടമുണ്ടാക്കാത്ത വിധത്തിൽ സുരക്ഷിതമായും ഫ്ലെക്സിബിളായും (Safe & Flexible) പ്രവർത്തിക്കാൻ ഇതിന് കഴിയും.

2030-ഓടെ എല്ലാത്തരം ജോലികളും ചെയ്യാൻ കഴിയുന്ന ഒരു ‘ജനറൽ പർപ്പസ്’ (General-purpose) റോബോട്ടായി അലക്സിനെ മാറ്റാനാണ് കമ്പനിയുടെ ലക്ഷ്യം.

Summary : WIRobotics has introduced “Allex,” an advanced humanoid robot designed to closely mimic human hand movements.
Despite its lightweight build, Allex can lift up to 30 kg and features a 15-joint hand capable of detecting tiny forces, allowing it to handle delicate objects safely.The company aims to develop Allex into a general-purpose robot capable of performing a wide range of tasks by 2030.