മൈക്കൽ കെയ്നിന്റെ എഐ ശബ്ദത്തിൽ ഹോമറുടെ ഇതിഹാസ കഥ; ‘ദി ഒഡീസി’ ഇനി സൗജന്യമായി കേൾക്കാം
തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന, ക്രിസ്റ്റഫർ നോളന്റെ ചിത്രം ‘ദി ഒഡീസി’യുടെ കഥ ആസ്വദിക്കാൻ പ്രേക്ഷകർക്ക് അവസരം ഒരുങ്ങുന്നു. ഹോളിവുഡിലെ ഇതിഹാസ താരം സർ മൈക്കൽ കെയ്നിന്റെ (Sir Michael Caine) ഔദ്യോഗികമായി ലൈസൻസ് ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ശബ്ദത്തിലാണ് ഈ പുസ്തകം ഓഡിയോ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്. എഐ വോയിസ് പ്ലാറ്റ്‌ഫോമായ ഇലവൻലാബ്സിന്റെ ‘ഇലവൻ റീഡർ’ (ElevenReader) ആപ്പിലൂടെ പ്രേക്ഷകർക്ക് ഇത് പൂർണ്ണമായും സൗജന്യമായി കേൾക്കാൻ സാധിക്കും.
ക്രിസ്റ്റഫർ നോളൻ തന്റെ പുതിയ സിനിമയിലൂടെ തിയേറ്ററുകളിൽ എത്തിച്ച അതേ വിഷ്വൽ മാജിക്കിന്റെ യഥാർത്ഥ കഥാ പശ്ചാത്തലം അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ ഓഡിയോ ബുക്ക് ഒരുക്കിയിരിക്കുന്നത്. 93-കാരനായ മൈക്കൽ കെയ്നിന്റെ ഗാംഭീര്യമുള്ള തനത് ശബ്ദശൈലി പൂർണ്ണമായ അനുമതിയോടെ (Fully Licensed) എഐ സാങ്കേതികവിദ്യയിലൂടെ പുനഃസൃഷ്ടിച്ചാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ ElevenReader ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോക്താക്കൾക്ക് ‘ദി ഒഡീസി’ എന്ന ഈ ഓഡിയോ ബുക്ക് കേട്ടുതുടങ്ങാം.
Summary: Following the theatrical success of Christopher Nolan’s film adaptation, Homer’s classic epic “The Odyssey” is now available as a free audio experience on the ElevenReader app. The audiobook features the fully licensed, AI-recreated voice of legendary Hollywood actor Sir Michael Caine, allowing listeners to hear the original story told in his signature style.