ഒരു പ്രോംപ്റ്റിൽ തന്നെ ഒന്നിലധികം ഷോട്ടുകൾ;റൺവേയിൽ Seedance 2.0

AI വീഡിയോ ജനറേഷൻ പ്ലാറ്റ്‌ഫോമായ റൺവേയിൽ (Runway), Seedance 2.0 അവതരിപ്പിച്ചു. വീഡിയോകൾ കൂടുതൽ കൃത്യതയോടെയും സിനിമാറ്റിക് നിലവാരത്തിലും നിർമ്മിക്കാൻ സാധിക്കും. നിങ്ങളുടെ ഭാവനയിലുള്ള ദൃശ്യങ്ങൾ വെറുതെ ടൈപ്പ് ചെയ്താൽ മാത്രം മതി, (Text-to-Video)മിനിറ്റുകൾക്കുള്ളിൽ ക്വാളിറ്റി വീഡിയോയായി മാറും.

ഒരൊറ്റ പ്രോംപ്റ്റിൽ തന്നെ ഒന്നിലധികം ഷോട്ടുകൾ .(Multi-Shot) ഉൾപ്പെടുത്തി കൂടുതൽ സങ്കീർണ്ണമായ ദൃശ്യങ്ങൾ നിർമ്മിക്കാൻ ഇനി സാധിക്കും. പ്രോംപ്റ്റിൽ ‘Multi-Shot’ എന്ന് രേഖപ്പെടുത്തിയാൽ മതി.: നിങ്ങളുടെ കൈവശമുള്ള ഒരു ചിത്രം നൽകി, അതിനോടൊപ്പം വിവരണവും (Text Prompt) ചേർത്താൽ ആ ചിത്രത്തിന്റെ ശൈലി നിലനിർത്തിക്കൊണ്ടുള്ള വീഡിയോകൾ ലഭിക്കും. (Reference Image + Text)

നിങ്ങളുടെ സ്റ്റോറികൾക്ക് വേണ്ട സിനിമാറ്റിക് ഷോട്ടുകൾ ഷൂട്ട് ചെയ്യാതെ തന്നെ ഇനി നിർമ്മിച്ചെടുക്കാം. പ്രത്യേകിച്ച് മൾട്ടി-ഷോട്ട് ഫീച്ചർ ഉപയോഗിച്ച് സിനിമയുടെ സ്റ്റോറി ബോർഡുകൾ അതിവേഗം വീഡിയോ രൂപത്തിലാക്കാൻ ക്രിയേറ്റർമാർക്ക് സാധിക്കും.

Summary: Runway has launched Seedance 2.0, an AI video generation platform that creates cinematic-quality videos from simple text prompts within minutes. It supports multi-shot storytelling and allows users to combine reference images with prompts to generate more complex, visually consistent scenes.This tool enables creators to produce cinematic sequences and storyboards quickly without traditional filming.