“ശമ്പളം കുറയില്ല, ജോലി 4 ദിവസം മാത്രം! AI യുഗത്തിനായി പുതിയ ‘സോഷ്യൽ കോൺട്രാക്ട്’
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിവേഗം മനുഷ്യബുദ്ധിയെ മറികടക്കാൻ പോകുന്ന (Superintelligence) സാഹചര്യത്തിൽ, അമേരിക്കൻ ജനതയ്ക്കായി പുതിയൊരു സാമൂഹിക കരാർ മുന്നോട്ടുവെച്ച് Open Ai CEO സാം ആൾട്ട്മാൻ. “Industrial Policy for the Intelligence Age: Ideas to Keep People First” എന്ന 13 പേജുള്ള നയരേഖയിലാണ് ആൾട്ട്മാൻ തന്റെ വിപ്ലവകരമായ നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്.
ആറ് പ്രധാന നിർദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്.
*AIയുടെ വളർച്ചയിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിൽ ഓരോ പൗരനും കൃത്യമായ ഓഹരി ഉറപ്പാക്കുക.
*എഐ മൂലം തൊഴിൽ മേഖലയിലുണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ കമ്പനികൾക്ക് ‘റോബോട്ട് നികുതി’ ഏർപ്പെടുത്തുക.
*എഐ നൽകുന്ന തൊഴിൽ വേഗതയും കാര്യക്ഷമതയും ഉപയോഗപ്പെടുത്തി, ശമ്പളം കുറയ്ക്കാതെ തന്നെ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്യുന്ന രീതി നടപ്പിലാക്കുക.
*വൈദ്യുതിയും സാക്ഷരതയും പോലെ തന്നെ എഐയിലേക്കുള്ള പ്രവേശനം അടിസ്ഥാന അവകാശമാക്കണമെന്നും (Right to AI) അദ്ദേഹം നിർദേശിക്കുന്നു. (Right to AI)
*നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുള്ള സ്വയം പ്രവർത്തിക്കുന്ന എഐ സിസ്റ്റങ്ങൾക്കായി പ്രത്യേക സുരക്ഷാ മാർഗരേഖകളും (Containment Playbooks) തയ്യാറാക്കുക.
*തൊഴിൽ നഷ്ടം ഒരു നിശ്ചിത പരിധി കവിയുമ്പോൾ സ്വമേധയാ പ്രവർത്തിക്കുന്ന സാമൂഹ്യ സുരക്ഷാ സംവിധാനവും (Auto-triggering safety net) ഒരുക്കുക.
“നാം സൂപ്പർ ഇന്റലിജൻസ് എന്ന മാറ്റത്തിലേക്ക് കടക്കുകയാണ്. ഏറ്റവും ബുദ്ധിയുള്ള മനുഷ്യരെക്കാൾ വേഗത്തിൽ കാര്യങ്ങൾ ചെയ്യാൻ എഐക്ക് സാധിക്കുന്ന കാലമാണിത്. ഈ പരിവർത്തനം എങ്ങനെയായിരിക്കും എന്ന് ആർക്കും കൃത്യമായി അറിയില്ല. അതുകൊണ്ട് തന്നെ മനുഷ്യരെ മുൻനിർത്തിയുള്ള പുതിയ നിയമങ്ങൾ അനിവാര്യമാണ്.”സാം ആൾട്ട്മാൻ പറയുന്നു.

Summary: OpenAI CEO Sam Altman has proposed a new social contract to prepare for the rise of AI superintelligence, outlined in a 13-page policy blueprint. The plan includes measures like robot taxes, a four-day workweek, universal AI access, and a public wealth fund to ensure people benefit from AI-driven growth. Altman warns that as AI begins to surpass human intelligence, proactive policies are essential to protect jobs, income, and societal stability.