“സീഡൻസ് 2.0-ഉം ജിപിടി ഇമേജും ഇനി ഒരൊറ്റ ഏജന്റിൽ!Higgsfield MCP എത്തി
വിവിധ AI ഏജന്റുകൾക്കുള്ളിൽ നിന്നുകൊണ്ട് വീഡിയോകളും ഇമേജുകളും നേരിട്ട് നിർമ്മിക്കാൻ സഹായിക്കുന്ന Higgsfield MCP (Model Context Protocol) പുറത്തിറങ്ങി.. മുൻനിര വീഡിയോ മോഡലായ സീഡൻസ് 2.0 (Seedance 2.0), ജിപിടി ഇമേജ് 2.0 (GPT Images 2.0) എന്നിവയെല്ലാം വിവിധ AI ഏജന്റുകൾക്കുള്ളിൽ ഇരുന്നുകൊണ്ട് തന്നെ നിയന്ത്രിക്കാൻ സാധിക്കും.
ഓപ്പൺ ക്ലോ, ഹെർമിസ് തുടങ്ങിയ ഏജന്റുകൾക്ക് ഇനി സ്വയം വീഡിയോകളും ചിത്രങ്ങളും നിർമ്മിക്കാനുള്ള അനുമതി ലഭിക്കും. നിങ്ങൾ ഒരു നിർദ്ദേശം നൽകിയാൽ ബാക്കി എല്ലാ പ്രൊഡക്ഷൻ ജോലികളും ഏജന്റ് തന്നെ പൂർത്തിയാക്കും. സ്ക്രിപ്റ്റ് എഴുതുന്നത് മുതൽ വീഡിയോ റെൻഡർ ചെയ്യുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും ഒരു എഐ ഏജന്റിനുള്ളിൽ തന്നെ ഒതുങ്ങുന്നു.
ഏറ്റവും മികച്ച വീഡിയോ-ഇമേജ് മോഡലുകളെ ഒരൊറ്റ വിൻഡോയിൽ കൊണ്ടുവരാൻ ഹിഗ്സ്ഫീൽഡ് എംസിപി സഹായിക്കുന്നു. എഐ വീഡിയോ നിർമ്മാണ രംഗത്ത് വലിയ ലാഭവും വേഗതയും കൊണ്ടുവരാൻ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കും.
Summary :