Leonardo.ai യിൽ ഇനി ‘ഹാപ്പി ഹോഴ്‌സ്’ മാജിക്! വീഡിയോയും ഡയലോഗും ഓഡിയോയും ഒരൊറ്റ ക്ലിക്കിൽ

AI ഡിസൈൻ പ്ലാറ്റ്‌ഫോമായ ലിയോനാർഡോ AI യിൽ (Leonardo.ai) വീഡിയോ ജനറേഷൻ മോഡലായ Happy Horse  1.0 അവതരിപ്പിച്ചു . വീഡിയോ നിർമ്മാണം കൂടുതൽ ലളിതമാക്കുന്നതിനൊപ്പം ശബ്ദവും സംഭാഷണങ്ങളും ഒരേസമയം നൽകാൻ കഴിയുന്ന മാറ്റങ്ങളുമായാണ് ഈ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്.

വീഡിയോ ദൃശ്യങ്ങൾക്കൊപ്പം തന്നെ അതിനനുസരിച്ചുള്ള സംഭാഷണങ്ങളും (Dialogue) പശ്ചാത്തല ശബ്ദവും (Audio) ഒരേസമയം നിർമ്മിക്കാൻ ഹാപ്പി ഹോഴ്‌സിന് സാധിക്കും. കഥാപാത്രങ്ങളുടെ ചുണ്ടുകളുടെ ചലനം സംഭാഷണങ്ങളുമായി അതീവ കൃത്യതയോടെ ചേർന്നുപോകുന്നു. മുഖഭാവങ്ങൾ കൂടുതൽ റിയലിസ്റ്റിക്കായി ഈ മോഡൽ അവതരിപ്പിക്കുന്നു.

മലയാളം ഉൾപ്പെടെ ഏഴ് വ്യത്യസ്ത ഭാഷകളിൽ സ്വാഭാവികമായ രീതിയിൽ സംഭാഷണങ്ങൾ നൽകാൻ ഇതിലൂടെ സാധിക്കും. ഷോർട്ട്-ഫോം വീഡിയോകൾ നിർമ്മിക്കുന്നവർക്ക് ഐഡിയ രൂപപ്പെടുത്തുന്നത് മുതൽ എച്ച്ഡി ക്വാളിറ്റിയിൽ ഫൈനൽ ഔട്ട്‌പുട്ട് എടുക്കുന്നത് വരെ ഒരൊറ്റ സെഷനിൽ തന്നെ പൂർത്തിയാക്കാം.

Summary : Leonardo AI has introduced the Happy Horse 1.0 video generation model, bringing synchronized dialogue, background audio, and realistic lip-syncing directly into AI video creation workflows. The update also supports natural conversations in seven languages, including Malayalam, allowing creators to produce HD-quality short-form videos with realistic facial expressions in a single session.