3D നിർമ്മാണത്തിലും ബൈറ്റ്ഡാൻസ് വിപ്ലവം; ‘Seed3D 2.0’ എത്തി! ഗെയിമിംഗും സിനിമയും ഇനി വേറെ ലെവൽ

AI വീഡിയോ മോഡലായ Seedance 2.0 വഴി ലോകത്തെ ഞെട്ടിച്ച ബൈറ്റ്ഡാൻസ്, ഇപ്പോൾ 3D അസറ്റുകൾ നിർമ്മിക്കാനുള്ള അത്യാധുനിക ടൂളുമായി രംഗത്തെത്തിയിരിക്കുന്നു. ഏറ്റവും പുതിയ മോഡലായ ‘Seed3D 2.0’ അവതരിപ്പിച്ചു. കേവലം ഉപരിതല ഭംഗി (Textures) മാത്രമല്ല, പ്രൊഫഷണൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ‘യൂസബിൾ അസറ്റുകൾ’ നൽകുന്നു എന്നതാണ് സീഡ് 3D 2.0-നെ വ്യത്യസ്തമാക്കുന്നത്.

Thin & complex structures വളരെ കൃത്യതയോടെ നിർമ്മിക്കാൻ ഇതിന് സാധിക്കും.

ഒരു 3D ഒബ്ജക്റ്റിന്റെ ഓരോ ഭാഗങ്ങളും വേർതിരിച്ച് (Part-level disassembly) സിമുലേഷനുകൾക്കായി ഉപയോഗിക്കാം. റിയലിസ്റ്റിക് ആയ പ്രകാശ പ്രതിഫലനങ്ങളും ടെക്സ്ചറുകളും നൽകുന്ന പ്രൊഫഷണൽ ഗ്രേഡ് PBR മെറ്റീരിയലുകൾ ഇതിൽ ലഭ്യമാണ്.

നിർമ്മിച്ച ഉടൻ തന്നെ യൂണിറ്റി (Unity), അൺറിയൽ എൻജിൻ (Unreal Engine) തുടങ്ങിയ ഗെയിം എൻജിനുകളിലേക്ക് മാറ്റി ഉപയോഗിക്കാം. നിലവിലുള്ള എല്ലാ പ്രധാന 3D എഐ ടൂളുകളെക്കാളും 80% വിജയശതമാനമാണ് (Win rate) ബൈറ്റ്ഡാൻസ് അവകാശപ്പെടുന്നത്. ഗെയിമിംഗ്, വിഎഫ്എക്സ് (VFX), ആനിമേഷൻ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മണിക്കൂറുകൾ നീളുന്ന 3D മോഡലിംഗ് ജോലി നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ ഇത് സഹായിക്കും.

Sumary : ByteDance has introduced Seed3D 2.0, a new AI tool designed to create production-ready 3D assets for gaming, VFX, and animation workflows. The model can generate highly detailed structures, support part-level object disassembly, and provide professional-grade PBR materials with realistic textures and lighting reflections. ByteDance claims Seed3D 2.0 outperforms existing major 3D AI tools with an 80% win rate, while also offering direct compatibility with engines like Unity and Unreal Engine.