AI ഏജന്റുകൾ, ഗെയിമിംഗ്, റോബോട്ടിക്സ്…GTC വേദിയിൽ Nvidia യുടെ വമ്പൻ പ്രഖ്യാപനങ്ങൾ
AI രംഗത്ത് പുതിയ മുന്നേറ്റങ്ങളുമായി Nvidia. കമ്പനിയുടെ വാർഷിക സമ്മേളനമായ GTC 2026-ൽ (GPU Technology Conference ) പുതിയ പ്ലാറ്റ്ഫോമുകളും സാങ്കേതികവിദ്യകളുംപ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള എഐ ഡെവലപ്പർമാരെയും ഗെയിമിംഗ് പ്രേമികളെയും ആവേശത്തിലാക്കുന്ന വമ്പൻ മാറ്റങ്ങളാണ് എൻവിഡിയ (Nvidia) സിഇഒ ജെൻസൺ ഹുവാങ് അവതരിപ്പിച്ചത്.
AI പരിശീലനത്തിനും AI ഏജന്റുകൾക്കും കരുത്ത് പകരാൻ Vera Rubin എന്ന പുതിയ പ്ലാറ്റ്ഫോം വഴി ഏഴ് പുതിയ ചിപ്പുകൾ എൻവിഡിയ പുറത്തിറക്കി. ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സൂചനകളും ഹുവാങ് നൽകി എന്നത് ശ്രദ്ധേയമാണ്. ഗെയിമിംഗ് ലോകത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഡിഎൽഎസ്എസ് 5 (DLSS 5) അവതരിപ്പിച്ചു. AI ഉപയോഗിച്ച് ഗെയിമുകളിൽ ഫോട്ടോറിയലിസ്റ്റിക് ലൈറ്റിംഗും മെറ്റീരിയലുകളും തത്സമയം (Real-time) നൽകാൻ ഇതിന് സാധിക്കും. ബെഥെസ്ഡ (Bethesda), ക്യാപ്കോം (Capcom), യുബിസോഫ്റ്റ് (Ubisoft) തുടങ്ങിയ പ്രമുഖ സ്റ്റുഡിയോകൾ ഇത് ആദ്യമേ തന്നെ ഉപയോഗിച്ചു തുടങ്ങും.
AI ഏജന്റുകൾക്ക് കൂടുതൽ സുരക്ഷയും പ്രൈവസിയും ഉറപ്പാക്കുന്ന ഓപ്പൺ സോഴ്സ് ടൂൾ ആയ നെമോക്ലോ (NemoClaw) അവതരിപ്പിച്ചു. സ്ഥാപനങ്ങൾക്ക് ഭയമില്ലാതെ എഐ ഏജന്റുകളെ തങ്ങളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ ഇത് സഹായിക്കും. കമ്പനികൾക്ക് സ്വന്തമായി സുരക്ഷിതമായ എഐ ഏജന്റുകളെ നിർമ്മിക്കാൻ സഹായിക്കുന്ന പുതിയ ഓപ്പൺ സോഴ്സ് ടൂൾകിറ്റും എൻവിഡിയ പുറത്തിറക്കി. Chips, agents, game graphics, robotics തുടങ്ങി എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യങ്ങൾ (Infrastructure) എൻവിഡിയ നൽകുകയും മറ്റുള്ളവർക്ക് അതിനു മുകളിൽ പ്രവർത്തിക്കാൻ അവസരം നൽകുകയും ചെയ്യുക എന്നതാണ് ഇവരുടെ നയം.
Summary: At GTC 2026, Nvidia CEO Jensen Huang unveiled a massive expansion of the company’s AI infrastructure, including the Vera Rubin platform for AI training and DLSS 5 for photorealistic real-time game graphics. The announcements also highlighted new open-source security tools like NemoClaw, reinforcing Nvidia’s strategy to provide the essential hardware and software layer for the future of agents, robotics, and global AI workloads.