AI മോഡലുളെ മനുഷ്യ വികാരങ്ങൾ പഠിപ്പിക്കണം: മണിക്കൂറിന് 6,000 രൂപ ശമ്പളം, അഭിനേതാക്കളെ തേടി കമ്പനികൾ
AI വെറുമൊരു യന്ത്രമായി തുടരുന്ന കാലം കഴിയുന്നു. മനുഷ്യനെപ്പോലെ വികാരങ്ങൾ പ്രകടിപ്പിക്കാനും സന്ദർഭത്തിനനുസരിച്ച് പെരുമാറാനും പഠിപ്പിക്കാൻ പ്രൊഫഷണൽ അഭിനേതാക്കളെയും കോമഡി താരങ്ങളെയും തേടുകയാണ് പ്രമുഖ AI കമ്പനികൾ. ഇതിനായി ‘ഹാൻഡ്ഷേക്ക് എഐ’ (Handshake AI) എന്ന സ്ഥാപനം പുറപ്പെടുവിച്ച തൊഴിൽ പരസ്യം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
AI മോഡലുകൾക്ക് നിലവിൽ അറിവ് കൂടുതലുണ്ടെങ്കിലും മനുഷ്യസഹജമായ വികാരങ്ങൾ (Emotional Awareness) പ്രകടിപ്പിക്കുന്നതിൽ അവ പരാജയപ്പെടാറുണ്ട്. ഇത് പരിഹരിക്കാനായി അഭിനേതാക്കൾ തമ്മിൽ വീഡിയോ കോളിലൂടെ നടത്തുന്ന അഭിനയ മുഹൂർത്തങ്ങൾ റെക്കോർഡ് ചെയ്ത് എഐയെ പഠിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. “മനുഷ്യസ്വഭാവമുള്ള സംഭാഷണം” (human-like interaction) എഐക്ക് പഠിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഈ പാർട്ട് ടൈം ജോലിക്ക് മണിക്കൂറിന് 74 ഡോളർ (ഏകദേശം 6,200 രൂപ) ആണ് വാഗ്ദാനം ചെയ്യുന്നത്.
എന്നാൽ ഈ നീക്കത്തിനെതിരെ ആശങ്കകളും ഉയരുന്നുണ്ട്.നമ്മളാണ് എഐയെ പരിശീലിപ്പിക്കുന്നത്, പിന്നീടത് തന്നെ നമ്മുടെ ജോലികൾ നഷ്ടപ്പെടുത്തുമോ?” എന്നതാണ് പലരുടെയും ഭയം. റെഡിറ്റ് (Reddit) പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഈ നീക്കത്തെ ‘ഡിസ്റ്റോപ്പിയൻ’ (Dystopian) എന്നാണ് കലാകാരന്മാർ വിശേഷിപ്പിച്ചത്. AI എത്രതന്നെ അനുകരിച്ചാലും മനുഷ്യൻ നേരിട്ട് അവതരിപ്പിക്കുന്ന കലയ്ക്ക് എന്നും പ്രാധാന്യമുണ്ടാകുമെന്നും, ഭാവിയിൽ ലൈവ് ഷോകൾക്ക് ഡിമാൻഡ് കൂടുമെന്നും ഒരു വിഭാഗം കലാകാരന്മാർ വിശ്വസിക്കുന്നു.
AI മോഡലുകൾക്ക് ഇപ്പോഴും ചില കാര്യങ്ങളിൽ പിഴവുകൾ സംഭവിക്കാറുണ്ട്. പ്രത്യേകമായ ട്രെയിനിംഗ് ഡാറ്റ നൽകിയാണ് ഈ കുറവ് പരിഹരിക്കാൻ കമ്പനികൾ ശ്രമിക്കുന്നത്. ഇതിനായി ഡോക്ടർമാർ മുതൽ അഭിഭാഷകർ വരെ നിരവധി പ്രൊഫഷണലുകളെ ഇതിനകം നിയമിച്ചിട്ടുള്ളതായും റിപ്പോർട്ടുകൾ പറയുന്നു.
Summary : AI companies are increasingly hiring professional actors and comedians to train models in human-like emotional expression and interaction. Firms like Handshake AI are using recorded improv performances to improve AI’s emotional awareness, offering around $74 per hour for part-time roles. However, the move has sparked concerns that workers may be training systems that could eventually replace their own jobs.