AI സിനിമകൾക്ക് തിയറ്ററുകളിൽ വിലക്കോ?
തിയറ്ററുകളിൽ എഐ സിനിമ വേണ്ട! എഐ നിർമ്മിത ചിത്രത്തിന് വിലക്കേർപ്പെടുത്തി അമേരിക്കയിലെ വലിയ തിയറ്റർ ഗ്രൂപ്പായ AMC. എഐ ഉപയോഗിച്ച് നിർമ്മിച്ച ഷോർട്ട് ഫിലിം ആയ Thanksgiving Day പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചതോടെ സിനിമ ലോകത്ത് വലിയ ചര്‍ച്ചയാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
ഹ്യൂമറും ഫാന്റസിയും മിക്സ് ചെയ്ത ഷോർട്ട് ഫിലിം ചില തിയേറ്ററുകളിൽ മെയിൻ സിനിമ തുടങ്ങുന്നതിന് മുമ്പ് കാണിക്കാനായിരുന്നു പദ്ധതി. AMC അത് അവസാന നിമിഷം റദ്ദാക്കി. കാരണം സിനിമ എന്നത് മനുഷ്യന്റെ വികാരങ്ങളും പിഴവുകളും ചേർന്നുള്ള ഒരു കലാരൂപമാണ് — അതിനാൽ AI മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയ ചിത്രം സിനിമാ കാഴ്ചപ്പാടിന് പൊരുത്തപ്പെടുന്നില്ല എന്നാണ് അവരുടെ അഭിപ്രായം.
അതേസമയം ഇതിനെതിരെ Modern Uprising Studios പോലുള്ള AI അനുകൂല സംഘടനകൾ ഇതിനെതിരെ രംഗത്തെത്തി. സിനിമയുടെ വളർച്ചയെ തടയുന്ന നിലപാടാണിത്. മനുഷ്യന്റെ സർഗ്ഗാത്മകതയെ ഇല്ലാതാക്കുകയല്ല മറിച്ച് സഹായിക്കുകയാണ് എ.ഐ ചെയ്യുന്നതെന്നും അവർ വാദിക്കുന്നു.
ഹോളിവുഡ് താരം ടിമോത്തി ഷാലമെ (Timothée Chalamet) ഇതിനെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്. ഈ സാങ്കേതിക മാറ്റം സിനിമാ മേഖലയിലേക്ക് വരാൻ ആരോടും അനുവാദം ചോദിക്കുന്നില്ല. അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സിനിമയിൽ AIയുടെ പ്രവേശനം ഒരു സാങ്കേതിക പരീക്ഷണം മാത്രമല്ല. കലയുടെ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്ന മാറ്റമാണ്.
എഐയെ തടയുക അസാധ്യമാണ്. എന്നാൽ ശരിയായ രീതിയിൽ നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് വരുംകാലത്തെ വെല്ലുവിളി.