Gemini ഇനി വെറുമൊരു ചാറ്റ് ബോട്ടല്ല; 3D മോഡലുകളിലൂടെയും ഗ്രാഫുകളിലൂടെയും ഇനി മറുപടി നൽകും
ഇനി ടെക്സ്റ്റ് മറുപടികളിൽ മാത്രം ഒതുങ്ങാതെ, ആശയങ്ങളെ ഗ്രാഫിക്കൽ രൂപത്തിൽ കാണാനും അനുഭവിക്കാനും സാധിക്കും. സങ്കീർണ്ണമായ ചോദ്യങ്ങൾക്കും ആശയങ്ങൾക്കും വെറും ടെക്സ്റ്റ് മറുപടികൾക്ക് പകരം തത്സമയം മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഇന്ററാക്റ്റീവ് വിഷ്വലൈസേഷനുകൾ (Interactive Visualizations) അവതരിപ്പിച്ച് ഗൂഗിൾ ജെമിനി.
ഉദാഹരണത്തിന്, മനുഷ്യശരീരത്തിലെ ഹൃദയത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ചോദിച്ചാൽ ജെമിനി ഒരു 3D ഹൃദയം ചാറ്റിൽ കാണിച്ചുതരും. നിങ്ങൾക്ക് അത് 360 ഡിഗ്രിയിൽ കറക്കി നോക്കാനും (Rotate) സൂം ചെയ്യാനും സാധിക്കും. ഒരു ഗണിതശാസ്ത്ര സമവാക്യമോ (Equation) ഭൗതികശാസ്ത്ര സിദ്ധാന്തമോ വിശദീകരിക്കുമ്പോൾ അതിലെ വാല്യൂസ് (Variables) മാറ്റിക്കൊണ്ട് ഫലത്തിൽ വരുന്ന മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാം. സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമായി പഠിക്കാനും ക്രിയേറ്റീവ് വർക്കുകൾക്ക് ഉപയോഗിക്കാനും ഈ ഇന്ററാക്റ്റീവ് ടൂളുകൾ സഹായിക്കും.
Summary : Google’s Gemini now introduces interactive visualizations that go beyond simple text responses.
Users can explore concepts through 3D models, adjust variables, and see real-time changes for better understanding of complex topics.
This feature enhances learning and creativity by making explanations more immersive and hands-on.