Runway Fund: AI സ്റ്റാർട്ടപ്പുകൾക്ക് പുതിയ അവസരം

AIയും മീഡിയയും കേന്ദ്രീകരിച്ചുള്ള സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാൻ പുതിയ നിക്ഷേപ സംരംഭവുമായി Runway രംഗത്ത്. ‘Runway Fund’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്‌ഫോം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മീഡിയ, വേൾഡ് സിമുലേഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന പുതിയ കമ്പനികളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ 10 മില്യൺ ഡോളർ (ഏകദേശം 83 കോടി രൂപ) ആണ് ഈ ഫണ്ടിലേക്ക് നീക്കിവച്ചിരിക്കുന്നത്. പ്രീ-സീഡ് (Pre-seed) സീഡ് സ്റ്റേജ് (Seed stage) കമ്പനികൾക്ക് ഏകദേശം 5 ലക്ഷം ഡോളർ (4 കോടി രൂപയ്ക്ക് മുകളിൽ) വരെ നിക്ഷേപം ലഭിക്കും. ലാൻസ് ഡിബി (LanceDB), കാർട്ടീസിയ (Cartesia) തുടങ്ങിയ പ്രമുഖ സ്റ്റാർട്ടപ്പുകളിൽ റൺവേ ഇതിനോടകം നിക്ഷേപം നടത്തിക്കഴിഞ്ഞു. ഇതിനകം തന്നെ Cartesia, LanceDB, Tamarind Bio തുടങ്ങിയ കമ്പനികളിൽ Runway നിക്ഷേപം നടത്തിയിട്ടുണ്ട്.

മൂന്ന് പ്രധാന മേഖലകളിലാണ് Runway Fund ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജനറേറ്റീവ് എഐ മേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന സാങ്കേതിക വിദഗ്ധർ(AI researcher) . പുതിയ ആപ്പുകൾ നിർമ്മിക്കുന്നവർ, ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കഥപറച്ചിലുകളും വിനോദ പരിപാടികളും സൃഷ്ടിക്കുന്ന ക്രിയേറ്റർമാർ (Media & Content)തുടങ്ങിയവർക്കാണ് runway ഫണ്ട് നൽകുക. ഈ അവസരം പ്രയോജനപ്പെടുത്താൻ fund@runwayml.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

Summary : Runway has launched the Runway Fund to support startups in AI, media, and world simulation.
The fund starts with a $10 million commitment, offering up to $500K for early-stage companies, and has already backed firms like Cartesia and LanceDB. It focuses on AI research, new applications, and innovative media content, inviting founders to apply for funding.