Text മുതൽ 4K വീഡിയോ വരെ… ഒരൊറ്റ പ്ലാറ്റ്ഫോമിൽ: Kling AI Skill എത്തി
AIവീഡിയോ നിർമ്മാണ രംഗത്തെ കരുത്തരായ Kling AI, തങ്ങളുടെ ഏറ്റവും പുതിയ AI Skill (Plug-in or Integration) അവതരിപ്പിച്ചു. ഒരൊറ്റ പ്ലാറ്റ്ഫോമിൽ തന്നെ നിരവധി ക്രിയേറ്റീവ് ടൂളുകൾ ലഭ്യമാക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
ടെക്സ്റ്റിൽ നിന്നോ ചിത്രങ്ങളിൽ നിന്നോ മിനിറ്റുകൾക്കുള്ളിൽ അതിമനോഹരമായ വീഡിയോകൾ നിർമ്മിക്കാം. സിനിമ നിലവാരത്തിലുള്ള 4K ദൃശ്യങ്ങൾ പ്ലാൻ ചെയ്യാനും നിർമ്മിക്കാനും ഇനി എളുപ്പമാണ്. വീഡിയോകളുടെ ശൈലി (Style) നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാൻ സാധിക്കും.
പല സീനുകളിലും ഒരേ കഥാപാത്രത്തെ തന്നെ മാറ്റമില്ലാതെ നിലനിർത്താൻ സഹായിക്കുന്ന ‘കസ്റ്റം എലമെന്റ് ലൈബ്രറി’ ഇതിന്റെ പ്രത്യേകതയാണ്. ക്ലോഡ് കോഡ് (Claude Code), കോപൈലറ്റ് (Copilot), കർസർ (Cursor) തുടങ്ങിയ എല്ലാ പ്രധാന ഏജന്റുകളിലും ഇത് പ്രവർത്തിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ ചിലവിൽ ക്വാളിറ്റി വീഡിയോ കണ്ടന്റ് ഇനി എളുപ്പത്തിൽ നിർമ്മിക്കാം.
Summary : Kling AI has introduced a new AI Skill that brings multiple creative tools into a single platform, enabling fast text-to-video and image-to-video generation with 4K quality. With features like style control, cross-scene character consistency, and compatibility with major AI agents, it simplifies high-quality video creation while reducing time and costs.