അത്യാധുനിക ടൂളുകളും, ഫീച്ചറുകളും ഉൾപ്പെടുത്തി, വരുന്നു ChatGPT 5.6 Pro
പ്രമുഖ ടെക് കമ്പനിയായ ഓപ്പൺഎഐ (OpenAI) തങ്ങളുടെ ഏറ്റവും പുതിയ പതിപ്പായ ചാറ്റ്ജിപിടി 5.6 പ്രോ (ChatGPT 5.6 Pro) ജൂൺ 25-ന് പുറത്തിറക്കാൻ ഒരുങ്ങുന്നു. മുൻപതിപ്പായ ജിപിടി-5.5 പ്രോയേക്കാൾ മികച്ച റീസണിംഗ് പവാറും അത്യാധുനിക ടൂളുകളും ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പ് എത്തുന്നത്
സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനും ആസൂത്രണം ചെയ്യാനുമുള്ള മോഡലിന്റെ ‘റീസണിംഗ് ബഡ്ജറ്റ്’ 768-ൽ നിന്നും 960 ആയി ഉയർത്തിയിട്ടുണ്ട്. ഇത് കൂടുതൽ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ വേഗത്തിലാക്കാൻ സഹായിക്കും. ‘പ്ലേറൈറ്റ്’ (Playwright) ടൂളിന്റെ സഹായത്തോടെ വെബ്‌സൈറ്റുകളിൽ സ്വയം വിവരങ്ങൾ തിരയാനും (Data Scraping), ടെസ്റ്റിംഗുകൾ നടത്താനുമുള്ള വെബ് ഓട്ടോമേഷൻ ഫീച്ചർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2025 ഡിസംബർ വരെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഇതിന്റെ നോളജ് ബേസ് പുതുക്കിയിരിക്കുന്നത്. ഇത് സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള മികച്ച ധാരണ നൽകും.
ഈ മോഡലിന്റെ വിജയത്തിനായി ഓപ്പൺഎഐ വളരെ സങ്കീർണ്ണമായ പരീക്ഷണ ഘട്ടങ്ങളാണ് പൂർത്തിയാക്കിയത്. ഇതിനായി ‘കിൻഡിൽ ആൽഫ’ (Kindle Alpha) എന്ന പ്രാരംഭ പ്രോട്ടോടൈപ്പും, കൂടുതൽ മെച്ചപ്പെടുത്തിയ ‘കെപ്ലർ ആൽഫ’ (Kepler Alpha) എന്ന പതിപ്പും കമ്പനി ഉപയോഗിച്ചിരുന്നു.
നിലവിലുള്ള ജിപിടി-5.5 പ്രോ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ വഴി നടത്തിയ രഹസ്യ പരീക്ഷണങ്ങളിലൂടെയാണ് (Stealth Testing) ഇതിന്റെ തത്സമയ കാര്യക്ഷമത കമ്പനി ഉറപ്പാക്കിയത്. ഗെയിം ഡെവലപ്‌മെന്റ്, യുഐ/യുഎക്സ് (UI/UX) ഡിസൈനിങ്, സ്വയം പ്രവർത്തിക്കുന്ന എഐ ഏജന്റുകൾ (Autonomous AI agents), കോഡിംഗ്, അക്കാദമിക് ഗവേഷണങ്ങൾ എന്നിവയ്ക്ക് ജിപിടി-5.6 പ്രോ വലിയ രീതിയിൽ സഹായകരമാകും.
Summary:OpenAI is set to release ChatGPT 5.6 Pro on June 25, 2026, featuring an upgraded reasoning budget of 960 and Playwright integration for advanced web automation and data scraping. Developed through multi-phase testing using Kindle Alpha and Kepler Alpha prototypes, this new model features an updated knowledge cutoff of December 2025 to optimize workflow automation, coding, and autonomous AI agents.