ഇനി ആർക്കും സംവിധായകനാകാം;Seedance 2.0 കരുത്തിൽ Cinema Studio 3.5 പുറത്തിറക്കി Higgsfield
AI ഫിലിംമേക്കിംഗ് രംഗത്ത് പുതിയ മുന്നേറ്റവുമായി ‘Cinema Studio 3.5’ അവതരിപ്പിച്ച് Higgsfield. Seedance 2.0– സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോം, ടൂൾ എന്നതിലുപരി, നിങ്ങളുടെ ഓരോ പ്രോജക്റ്റിനും ഒപ്പമിരുന്ന് പണിയെടുക്കുന്ന ഒരു ‘AI ഡയറക്ടർ’ തന്നെയാണ് Cinema Studio 3.5.
നിങ്ങൾ നൽകുന്ന പ്രോംപ്റ്റുകൾ വെറുതെ വീഡിയോ ആക്കുകയല്ല ഇത് ചെയ്യുന്നത്. പകരം, ആ നിർദ്ദേശങ്ങളെ വിശകലനം ചെയ്യാനും മുൻപത്തെ മികച്ച മാതൃകകളിൽ നിന്ന് പഠിക്കാനും ഇതിന് കഴിയും. നിങ്ങളുടെ പ്രോജക്റ്റിന്റെ മുഴുവൻ കോണ്ടെസ്റ്റും മനസ്സിലാക്കി കൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. മുമ്പ് ചെയ്തതിൽ ഏതാണ് നന്നായത്, ഏതാണ് മാറ്റേണ്ടത് എന്ന് കൃത്യമായി ഓർത്തുവെച്ച് വീഡിയോകൾ മെച്ചപ്പെടുത്താൻ ഈ AI യ്ക്ക് സാധിക്കും.
ഹിഗ്സ്ഫീൽഡിലെ ടോപ്പ് ക്രിയേറ്റീവ് ടീമുകൾ ഉപയോഗിക്കുന്ന അതേ സംവിധാനമാണ് സാധാരണ ക്രിയേറ്റർമാർക്കും Cinema Studio 3.5 നൽകുന്നത്. Arena Zero, Zephyr തുടങ്ങിയ മുൻ പ്രോജക്റ്റുകളിൽ നിന്നുള്ള പഠനങ്ങളെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഈ സിസ്റ്റം, ക്രിയേറ്റർമാരുടെ ആശയങ്ങളെ കൂടുതൽ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്താൻ സഹായിക്കും.
Cinema Studio 3.5, powered by Seedance 2.0, acts as a personal AI director that works alongside creators to enhance their filmmaking process. It analyzes prompts, learns from top-performing examples, and understands full project context to continuously improve output quality. Built on insights from projects like Arena Zero and Zephyr, it brings professional-grade creative tools used by top teams to everyday creators.