ഇമോഷൻസ്, ബോഡി ലാംഗ്വേജ്, സ്പേഷ്യൽ റിലേഷൻഷിപ്പുകൾ .. എല്ലാം ഇനി റിയലിസ്റ്റിക്; PixVerse V6 ഇപ്പോൾ റെപ്ലിക്കേറ്റിൽ
വീഡിയോ ജനറേഷൻ മോഡലായ PixVerse V6 ഇപ്പോൾ റെപ്ലിക്കേറ്റിൽ (Replicate) ലഭ്യമായിത്തുടങ്ങി. വെറുമൊരു വീഡിയോ എന്നതിലുപ്പുറം, സിനിമകളിലും പരസ്യങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന അതീവ കൃത്യതയുള്ള ദൃശ്യങ്ങൾ നിർമ്മിക്കാൻ ഈ പുതിയ മോഡലിന് കഴിയും. പാൻ (Pan), ടിൽറ്റ് (Tilt), സൂം (Zoom), ട്രാക്കിംഗ് ഷോട്ടുകൾ എന്നിവ അതീവ കൃത്യതയോടെ ഇതിൽ നിയന്ത്രിക്കാം. ദൃശ്യങ്ങൾ തമ്മിലുള്ള മാറ്റം (Perspective shifts) വളരെ സ്മൂത്ത് ആയിരിക്കും.
കഥാപാത്രങ്ങളുടെ മുഖത്തെ സൂക്ഷ്മമായ ചലനങ്ങളും വികാരങ്ങളും ബോഡി ലാംഗ്വേജും റിയലിസ്റ്റിക് ആയി ചിത്രീകരിക്കാൻ ഇതിന് സാധിക്കും. മോഷൻ, ഒബ്ജക്ടുകളുടെ കൊളിഷൻ ഫീഡ്ബാക്ക് , സ്പേഷ്യൽ റിലേഷൻഷിപ്പുകൾ എന്നിവ കൃത്യമായി കൈകാര്യം ചെയ്ത് കൂടുതൽ റിയലിസ്റ്റിക് സീനുകൾ സൃഷ്ടിക്കാനും ഈ എഐയ്ക്ക് കഴിയും.
ഇംഗ്ലീഷ്, ചൈനീസ് തുടങ്ങി വിവിധ ഭാഷകളിൽ തെറ്റില്ലാതെ വീഡിയോയ്ക്ക് ഉള്ളിൽ തന്നെ ടെക്സ്റ്റുകൾ (Typography) ഉൾപ്പെടുത്താം. ഇ-കോമേഴ്സ് ഉൽപ്പന്നങ്ങൾക്കും ഷോർട്ട് ഫിലിമുകൾക്കുമായി ഒന്നിലധികം ഷോട്ടുകൾ ചേർത്തുള്ള വീഡിയോകൾ ഒറ്റയടിക്ക് നിർമ്മിക്കാൻ സാധിക്കും.
PixVerse V6, now available on Replicate, enables highly precise video generation with advanced camera controls like pan, tilt, zoom, and smooth perspective shifts. It also delivers realistic character expressions, physics-based motion, multilingual text rendering, and can create multi-shot videos for ads and short films in a single step.