“ഒരു ഇമേജ് നൽകൂ, അതിനുള്ളിലേക്ക് ഇറങ്ങി നടക്കാം! 3D വേൾഡ് ജനറേഷൻ ടെക്നോളജി ‘Lyra 2.0’ അവതരിപ്പിച്ചു

ഡിജിറ്റൽ ലോകത്തെ പുതിയ തലത്തിലേക്ക് എത്തിച്ചുകൊണ്ട് എൻവിഡിയ NVIDIA ഏറ്റവും പുതിയ 3D വേൾഡ് ജനറേഷൻ ഫ്രെയിംവർക്ക് ആയ Lyra 2.0 പുറത്തിറക്കി. വെറുമൊരു ചിത്രം നൽകിയാൽ അതിനെ വിശാലമായ, നമുക്ക് ചുറ്റിനടന്നു കാണാവുന്ന ഒരു 3D ലോകമാക്കി മാറ്റാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

സാധാരണയായി AI ഉപയോഗിച്ച് വലിയ ത്രീഡി ത്രീഡി എൻവയോൺമെന്റുകൾ (Environments) നിർമ്മിക്കുമ്പോൾ, മുൻപ് സൃഷ്ടിച്ച ദൃശ്യങ്ങളെ “മറക്കുകയും”, ഒബ്ജക്ടുകൾ സ്ഥാനം മാറുകയോ ബ്ലർ ആവുകയോ ചെയ്യുന്ന പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ Lyra 2.0 ഇത് പരിഹരിച്ചു.

ഓരോ ഫ്രെയിമിലെയും ത്രീഡി ജിയോമെട്രി കൃത്യമായി ഓർത്തുവെക്കാൻ ഈ എഐക്ക് കഴിയും. ദൃശ്യങ്ങളിൽ എന്തെങ്കിലും പാളിച്ചകൾ ഉണ്ടായാൽ അത് സ്വയം തിരുത്തുന്ന ‘self-augmented training’ സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു സാധാരണ ചിത്രം നൽകിയാൽ അത് ഒരു പൂർണ്ണമായ 3D ലോകമായി മാറ്റാൻ Lyra 2.0യ്ക്ക് കഴിയും. ഉപയോക്താക്കൾക്ക് ആ ലോകത്തിനുള്ളിൽ നടക്കാനും, അതിൽ റോബോട്ടുകളെ ഉൾപ്പെടുത്തി റിയൽ-ടൈം സിമുലേഷൻ നടത്താനും സാധിക്കും. ഗെയിമിംഗ്, വിർച്ച്വൽ റിയാലിറ്റി, റോബോട്ടിക്സ്, സിമുലേഷൻ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന സാങ്കേതികവിദ്യയായാണ് Lyra 2.0.

Summary : NVIDIA has introduced Lyra 2.0, a new 3D world generation framework that can transform a single image into a fully explorable, large-scale 3D environment. It overcomes common AI limitations by maintaining spatial consistency and correcting errors, enabling realistic simulations for gaming, robotics, and virtual reality.