കണ്ണുചിമ്മുന്ന വേഗതയിൽ AI വീഡിയോകൾ; ‘ഡ്രീംവേഴ്സ്’ എത്തി
AI വീഡിയോ നിർമ്മാണത്തിൽ പുതിയ മുന്നേറ്റവുമായി ഹാവോ AI ലാബ് (Hao AI)ഹൈ-സ്പീഡ് എഐ വീഡിയോ ജനറേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവരുടെ പുതിയ AI ടൂളായ ഡ്രീംവേഴ്സ് അവതരിപ്പിച്ചു. വെറും 4.5 സെക്കൻഡിനുള്ളിൽ 30 സെക്കൻഡ് ദൈർഘ്യമുള്ള ഹൈ-ക്വാളിറ്റി വീഡിയോ ഡ്രീംവേഴ്സിൽ നിർമ്മിക്കാം.
ഒരു സിംഗിൾ ജിപിയു (GPU) ഉപയോഗിച്ച് തന്നെ 1080p ക്വാളിറ്റിയുള്ള 30 സെക്കൻഡ് വീഡിയോകൾ നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം. വീഡിയോകൾ പ്ലേ ചെയ്യുന്നതിനേക്കാൾ വേഗത്തിൽ അവ ജനറേറ്റ് ചെയ്യപ്പെടും. പ്രോംപ്റ്റുകൾ നൽകി കാത്തിരിക്കുന്നതിന് പകരം, തത്സമയം തന്നെ ഇമേജ് കണ്ട്രോൾ ചെയ്യാനും ഡയറക്ട് ചെയ്യാനും ക്രിയേറ്റർമാർക്ക് സാധിക്കും. വീഡിയോ എഡിറ്റിംഗ്, കണ്ടന്റ് ക്രിയേഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഏറെ പ്രയോജനപ്പെടും.
Summary : Hao AI Lab has launched Dreamverse, a high-speed AI tool capable of generating 30-second 1080p video clips in just 4.5 seconds using a single GPU. This breakthrough allows creators to direct scenes in real-time, as the generation speed is faster than the video playback itself, eliminating the usual wait times for AI processing.