കാഴ്ചകൾ മാറുന്നു, ആംഗിളുകളും! OpenArt Multi View എത്തി
AI ഇമേജ് ജനറേഷൻ രംഗത്ത് പുതിയ മുന്നേറ്റവുമായി OpenArt. ‘ഓപ്പൺആർട്ട് അവതരിപ്പിച്ച ‘Multi View’ എന്ന പുതിയ ഫീച്ചറിലൂടെ, നിങ്ങൾ പനൽകുന്ന ഒരൊറ്റ ചിത്രത്തിൽ നിന്ന് അതിന്റെ പലവിധത്തിലുള്ള Multiple Shots നിമിഷങ്ങൾക്കുള്ളിൽ നിർമ്മിക്കാൻ സാധിക്കും. ഒരൊറ്റ ഇൻപുട്ടിൽ നിന്ന് തന്നെ ചിത്രത്തിന്റെ എല്ലാ സാധ്യതകളും കണ്ടെത്തി വിവിധ രീതികളിൽ അവതരിപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
നിങ്ങൾ ഒരു ഇമേജ് അപ്ലോഡ് ചെയ്താൽ മതി, അതിന്റെ ക്ലോസപ്പ് ഷോട്ടുകൾ (Close-ups), മൂഡ് ഷോട്ടുകൾ (Mood shots), ലൈഫ് സ്റ്റൈൽ സീനുകൾ (Lifestyle scenes) എന്നിവ AI തനിയെ തയ്യാറാക്കും. ഒരേ വസ്തുവിനെ തന്നെ വ്യത്യസ്ത ആംഗിളുകളിൽ (Alternate Perspectives) നിന്ന് നോക്കിയാൽ എങ്ങനെയിരിക്കും എന്ന് ഈ ടൂൾ കാണിച്ചുതരും. പ്രൊഫഷണൽ ഫോട്ടോഗ്രാഫറോ എഡിറ്ററോ ആകണമെന്നില്ല, ആർക്കും ലളിതമായി ഇത് ഉപയോഗിക്കാം.
നിലവിൽ ഓപ്പൺആർട്ട് പ്ലാറ്റ്ഫോമിൽ ഈ ഫീച്ചർ ലഭ്യമാണ്. ക്രിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ സമയം ലാഭിക്കാനും പുതിയ ഐഡിയകൾ കണ്ടെത്താനും ‘Multi View’ വലിയൊരു സഹായമാകും.
Summary: OpenArt has introduced the “Multi View” feature, allowing users to generate multiple shots like close-ups, mood scenes, and different perspectives from a single image.This tool helps creators quickly explore creative possibilities without needing professional photography or editing skills.