Claude ഇനി വെറുമൊരു ചാറ്റ് ബോട്ട് മാത്രമല്ല; ചിത്രങ്ങളും വീഡിയോകളും ക്ലോഡിലൂടെ നിർമ്മിക്കാം
Claude AI ഉപയോക്താക്കൾക്ക് ഇനി ചാറ്റിംഗിനൊപ്പം തന്നെ ചിത്രങ്ങളും വീഡിയോകളും നേരിട്ട് നിർമ്മിക്കാം. Higgsfield Model Context Protocol (MCP ) കണക്ടർ ക്ലോഡുമായി ബന്ധിപ്പിച്ചു . ഇതോടെ ക്ലോഡിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ സീഡൻസ് 2.0 (Seedance 2.0), ജിപിടി ഇമേജ് 2.0 (GPT Images 2.0) തുടങ്ങിയ കരുത്തുറ്റ എഐ മോഡലുകളെ നിയന്ത്രിക്കാൻ സാധിക്കും.
ക്ലോഡ് ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാനും (Research) അതേ വിൻഡോയിൽ തന്നെ ആ വിവരങ്ങൾ വെച്ച് പരസ്യങ്ങളും വീഡിയോകളും നിർമ്മിക്കാനും ഇനി സാധിക്കും. പ്രൊഫഷണൽ പരസ്യങ്ങൾ നിർമ്മിക്കാൻ ‘മാർക്കറ്റിംഗ് സ്റ്റുഡിയോ’ (Marketing Studio), സിനിമാറ്റിക് വീഡിയോകൾക്കായി ‘സിനിമ സ്റ്റുഡിയോ’ (Cinema Studio) എന്നിവയുടെ സേവനം ക്ലോഡിലൂടെ ലഭ്യമാകും.
ക്ലോഡിന്റെ മികച്ച ഭാഷാ പരിജ്ഞാനം ഉപയോഗിച്ച് പ്രോംപ്റ്റുകൾ കൂടുതൽ കൃത്യതയുള്ളതാക്കി മാറ്റാനും (Polish), അതിലൂടെ മികച്ച വിഷ്വൽ ഔട്ട്പുട്ട് നേടാനും ഈ കണക്ടർ സഹായിക്കും. AI ഫിലിം മേക്കേഴ്സിനും ഡിജിറ്റൽ മാർക്കറ്റർമാർക്കും ഈ പുതിയ ഇന്റഗ്രേഷൻ വലിയൊരു മുന്നേറ്റമാണ് ഒരു പ്ലാറ്റ്ഫോമിൽ നിന്ന് മറ്റൊന്നിലേക്ക് മാറാതെ തന്നെ മുഴുവൻ പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കാം എന്നതാണ് ഇതിന്റെ വലിയ ഗുണം.
Summary : Claude users can now generate images and videos directly within chats through the new Higgsfield MCP integration, enabling access to powerful models like Seedance 2.0 and GPT Images 2.0 without leaving the platform. The update allows creators and marketers to research, refine prompts, and produce cinematic videos or professional advertisements in a single workflow, making AI-powered content production faster and more seamless.