ഡാവിഞ്ചി റിസോൾവിലേക്ക് മാഗ്നിഫിക് എഐ പ്ലഗിൻ എത്തി; മാക് ഉപയോക്താക്കൾക്ക് ഇനി ടൈംലൈനിൽ തന്നെ വീഡിയോകൾ അപ്‌സ്‌കെയിൽ ചെയ്യാം

ഡാവിഞ്ചി റിസോൾവ് (DaVinci Resolve) ഉപയോക്താക്കൾക്കായി എഐ വിഷ്വൽ എൻഹാൻസ്‌മെന്റ് രംഗത്തെ വമ്പന്മാരായ മാഗ്നിഫിക് (Magnific AI)പുതിയ പ്ലഗിൻ ഔദ്യോഗികമായി പുറത്തിറക്കി. നിലവിൽ മാക് (Mac) ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ള ഈ പ്ലഗിൻ, വീഡിയോ എഡിറ്റിംഗും എഐ വിഷ്വൽ പ്രൊഡക്ഷനും ഒരൊറ്റ വിൻഡോയിലേക്ക് ചുരുക്കുന്നു. ഇതോടെ എഡിറ്റർമാർക്കും കളർ ഗ്രേഡിംഗ് ആർട്ടിസ്റ്റുകൾക്കും ഡാവിഞ്ചി റിസോൾവ് സോഫ്റ്റ്‌വെയർ വിട്ടുപോകാതെ തന്നെ മാഗ്നിഫിക്കിന്റെ എഐ ഫീച്ചറുകൾ നേരിട്ട് ഉപയോഗിക്കാൻ സാധിക്കും.

നിങ്ങളുടെ പഴയ എഐ ജനറേഷനുകൾ ബ്രൗസ് ചെയ്യാനും ആവശ്യമായ സ്റ്റോക്ക് ഫൂട്ടേജുകൾ തിരയാനും ഇനി മറ്റ് ബ്രൗസറുകൾ തുറക്കേണ്ടതില്ല, ഡാവിഞ്ചിക്കുള്ളിൽ നിന്ന് തന്നെ ഇത് സാധ്യമാകും. പുതിയ വിഷ്വലുകൾ ജനറേറ്റ് ചെയ്യുക, കുറഞ്ഞ ക്വാളിറ്റിയുള്ള വീഡിയോകൾ വ്യക്തതയോടെ അപ്‌സ്‌കെയിൽ (Upscale) ചെയ്യുക, സീനുകളിലെ ലൈറ്റിംഗ് മാറ്റുക (Relight), റീഫ്രെയിം ചെയ്യുക, ബാക്ക്ഗ്രൗണ്ട് റിമൂവ് ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം പ്ലഗിൻ വഴി നേരിട്ട് ചെയ്യാം.

എഐ വഴി പ്രോസസ്സ് ചെയ്തെടുക്കുന്ന ചിത്രങ്ങളോ വിഷ്വലുകളോ ഒരൊറ്റ ക്ലിക്കിലൂടെ നേരിട്ട് നിങ്ങളുടെ മീഡിയ പൂളിലേക്കോ (Media Pool) എഡിറ്റിംഗ് ടൈംലൈനിലേക്കോ (Timeline) ഡ്രാഗ് ചെയ്ത് ഇടാൻ സാധിക്കും. പരസ്യചിത്രങ്ങൾ ചെയ്യുന്നവർക്കും വിഎഫ്എക്സ് (VFX), സിനിമ എഡിറ്റിംഗ് മേഖലയിലുള്ളവർക്കും വർക്ക്ഫ്ലോ സ്പീഡ് വർദ്ധിപ്പിക്കാൻ ഈ മാഗ്നിഫിക് പ്ലഗിൻ വലിയ രീതിയിൽ സഹായകരമാകും.

Summary: Magnific AI has launched a dedicated plugin for DaVinci Resolve on Mac, allowing editors and colorists to generate, upscale, relight, and remove backgrounds directly within the software. The integration streamlines the post-production workflow by enabling creators to browse asset libraries and drop processed results straight into their editing timeline or media pool.