പ്രോഗ്രാം ചെയ്തു വിഡിയോകൾ നിർമ്മിക്കാം; പുതിയ AI പ്ലാറ്റ്‌ഫോമായ ‘Renoise അവതരിപ്പിച്ചു

വീഡിയോ നിർമ്മാണ രംഗത്ത് പുതിയ എഐ പ്ലാറ്റ്‌ഫോമായ ‘റീനോയിസ്’ (Renoise) അവതരിപ്പിച്ചു. വീഡിയോകൾ ഷൂട്ട് ചെയ്യുന്നതിനോ എഡിറ്റ് ചെയ്യുന്നതിനോ പകരം അവ പ്രോഗ്രാം ചെയ്തെടുക്കാം എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. വെറുമൊരു പ്രോഡക്റ്റ് ഫോട്ടോയിൽ നിന്ന് നൂറുകണക്കിന് ക്രിയേറ്റീവ് വീഡിയോ പരസ്യങ്ങളാണ് നിമിഷങ്ങൾക്കുള്ളിൽ ‘റീനോയിസ് നിർമ്മിക്കുന്നത്..

ആന്ത്രോപ്പിക്കിന്റെ Claude Code, ബൈറ്റ്ഡാൻസിന്റെ Seedance 2.0 എന്നീ അത്യാധുനിക സാങ്കേതികവിദ്യകളെ കോർത്തിണക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിലൂടെ നൂറുമടങ്ങ് വേഗത്തിൽ വിഡിയോകൾ പൂർത്തിയാക്കാം

വെറുമൊരു പ്രോഡക്റ്റ് ഫോട്ടോ നൽകിയാൽ മതി, അതിനെ അടിസ്ഥാനമാക്കി വ്യത്യസ്തമായ പശ്ചാത്തലത്തിലും ശൈലിയിലും നൂറുകണക്കിന് ക്രിയേറ്റീവ് വീഡിയോകൾ റീനോയിസ് തയ്യാറാക്കും. വലിയ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ,AI വീഡിയോ മേക്കേഴ്സിനും വീഡിയോ കണ്ടന്റുകൾ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ Renoise പ്രയോജനപ്പെടും.

Summary : Renoise is a new AI platform that enables users to create videos through programming instead of traditional shooting and editing. By combining advanced technologies like Claude Code and Seedance 2.0, it can generate hundreds of creative video ads from a single product photo within seconds. The tool aims to help companies and creators produce high-quality video content faster and at lower cost.