നിങ്ങൾ സംസാരിക്കൂ;175 ഭാഷകളിൽ അത് കേൾപ്പിക്കാം: AI ഡബ്ബിംഗ് ഫീച്ചറുമായി LTX Studio
നിങ്ങളുടെ പോഡ്കാസ്റ്റുകൾ ഇനി ഏത് ഭാഷയിലേക്കും അനായാസം മൊഴിമാറ്റം ചെയ്യാം. പ്രമുഖ എഐ വീഡിയോ പ്ലാറ്റ്ഫോമായ LTX Studio, എന്റർപ്രൈസ് ഉപഭോക്താക്കൾക്കായി ‘എഐ ഡബ്ബിംഗ്’ (AI Dubbing) ഫീച്ചർ അവതരിപ്പിച്ചു.
സാധാരണ ഡബ്ബിംഗിൽ നിന്ന് വ്യത്യസ്തമായി, സംസാരിക്കുന്ന വ്യക്തിയുടെ ചുണ്ടുകളുടെ ചലനം ഭാഷയ്ക്ക് അനുസൃതമായി കൃത്യമായി ക്രമീകരിക്കാൻ ഈ ഫീച്ചറിന് കഴിയും. ഇത് വീഡിയോ നാച്ചുറൽ ആയി തോന്നിപ്പിക്കും. ലോകമെമ്പാടുമുള്ള 175 ഭാഷകളിലേക്ക് ഒരൊറ്റ ക്ലിക്കിലൂടെ വീഡിയോകൾ ഇനി ഏത് ഭാഷയിലേക്കും മാറ്റാം. ആഴ്ചകൾ നീളുന്ന ഡബ്ബിംഗ് ജോലികൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ വലിയ പ്രൊഡക്ഷൻ ഹൗസുകൾക്കും ബിസിനസ് ഗ്രൂപ്പുകൾക്കുമായുള്ള ‘എന്റർപ്രൈസ്’ പ്ലാനിലാണ് ഈ സേവനം ലഭ്യമാകുക.
Summary : LTX Studio has launched a revolutionary AI Dubbing feature for its Enterprise users, allowing podcasts and videos to be translated into over 175 languages with a single click. Unlike traditional dubbing, this technology utilizes advanced visual AI to synchronize the speaker’s lip movements with the new language, ensuring a completely natural look. This tool significantly accelerates production by completing complex dubbing tasks in minutes instead of weeks, offering a powerful global reach for professional production houses and business groups.