യൂട്യൂബ് ഷോട്സിലും ഇനി എഐ; ‘Add Object’, ‘Reimagine’ ടൂളുകള്‍ വരുന്നു
മറ്റൊരു കിടിലന്‍ യൂട്യൂബ് അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ്. YouTube Shorts ക്രിയേറ്റേഴ്‌സിനായി പുതിയ എഐ പരീക്ഷണത്തിലാണ് യൂട്യൂബ്. മറ്റൊരാളുടെ വീഡിയോ ഉപയോഗിച്ച് സ്വന്തം വീഡിയോ നിര്‍മ്മിക്കുന്ന ‘റീമിക്‌സ്’ (Remix) ഓപ്ഷനില്‍ രണ്ട് പുതിയ പവര്‍ഫുള്‍ ടൂളുകളാണ് വരാന്‍ പോകുന്നത്.
Add Object
ഒരു ഷോര്‍ട്ട് വീഡിയോയില്‍ scene ലേക്ക് പുതിയ object add ചെയ്യാം.
ഉദാഹരണം വീഡിയോയില്‍ ഇല്ലാത്ത ഒരു കപ്പ്, പൂവ്, കാര്‍ … എന്തും prompt എഴുതി ചേര്‍ക്കാം. 8 സെക്കന്റ് വരെ ഉള്ള ക്ലിപ്സിലാണ് ഇത് work ചെയ്യുന്നത്.
Reimagine
മറ്റൊരു വീഡിയോയിലെ ഒരു ഫ്രെയിം (Single Frame) മാത്രം ഉപയോഗിച്ച് അത് പൂര്‍ണ്ണമായും പുതിയൊരു വീഡിയോയാക്കി മാറ്റാന്‍ ഈ ഫീച്ചര്‍ സഹായിക്കും.Prompt കൊടുത്താലോ റഫറന്‍സ് ഫോട്ടോസ് അപ്ലോഡ് ചെയ്താലോ AI അതിനെ പുതിയ വിഷ്വല്‍ ഐഡിയ ആക്കി മാറ്റും.
AI remix ചെയ്ത വീഡിയോയില്‍ ഒറിജിനല്‍ creator-ക്ക് ക്രെഡിറ്റ് കിട്ടും. Remix ചെയ്ത ഷോര്‍ട്‌സില്‍ original വീഡിയോ ലിങ്ക് ഓട്ടോമാറ്റിക്കലി ഉണ്ടാകും.നിങ്ങളുടെ വീഡിയോകള്‍ ആരും ഇങ്ങനെ റീമിക്‌സ് ചെയ്യരുത് എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ സെറ്റിംഗ്സില്‍ പോയി അത് ഓഫ് ചെയ്യാം. നിലവില്‍ ഇംഗ്ലീഷ് ഭാഷാ ഉപയോക്താക്കള്‍ക്കാണ് ടെസ്ടിങ്ങിലുള്ളത്.