AI വീഡിയോ ക്രിയേഷൻ ഇനി കൂടുതൽ വേഗത്തിൽ; എൽടിഎക്സ്-2.3 പുറത്തിറങ്ങി

സിനിമാ നിർമ്മാണത്തിനും ഡിജിറ്റൽ ക്രിയേഷൻസിനും ഉപയോഗിക്കാൻ LTX 2 അവരുടെ പുതിയ മോഡലായ എൽടിഎക്സ്-2.3 അവതരിപ്പിച്ചു. ‘പ്രൊഡക്ഷൻ-റെഡി’ മൾട്ടിമോഡൽ എഞ്ചിനായിട്ടാണ് എൽടിഎക്സ്-2.3 (LTX-2.3) ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടുതൽ റിയലിസ്റ്റിക് ആയ വിഷ്വലുകളും ടെക്സ്ചറുകളും നിർമ്മിക്കാൻ ഈ അപ്‌ഗ്രേഡിലൂടെ സാധിക്കും.

വീഡിയോകളും ചിത്രങ്ങളും ജനറേറ്റ് ചെയ്യുന്നതിലെ വേഗത ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്, ഇത് പ്രൊഫഷണൽ എഡിറ്റിംഗ് ജോലികൾ എളുപ്പമാക്കുന്നു.

ടെക്സ്റ്റ്, ഇമേജ് എന്നിവയെ മുൻപത്തേക്കാൾ കൃത്യമായി മനസ്സിലാക്കാനും അവയെ ദൃശ്യങ്ങളാക്കി മാറ്റാനുമുള്ള ശേഷി ഇതിനുണ്ട്. മറ്റു ആപ്പുകളുമായോ പ്ലാറ്റ്‌ഫോമുകളുമായോ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ (Integrate) കഴിയുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.