വീഡിയോ ജനറേഷനും എഡിറ്റിങ്ങും ഇനി ഒരേ പ്ലാറ്റ്ഫോമിൽ; CapCut-ൽ Dreamina Seedance 2.0 എത്തി
വീഡിയോ ക്രിയേറ്റർമാരുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോമായ ക്യാപ്കട്ടിൽ (CapCut), അത്യാധുനിക AI മോഡലായ ഡ്രീമിന സീഡാൻസ് 2.0 അവതരിപ്പിച്ചു. വീഡിയോകൾ ജനറേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഒരേ പ്ലാറ്റ്ഫോമിൽ തന്നെ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ സേവനം ആദ്യഘട്ടത്തിൽ ലഭ്യമാകുക.
15 സെക്കൻഡ് വരെ വീഡിയോകൾ ഒരേ ക്വാളിറ്റിയോടെ നിർമ്മിക്കാൻ സാധിക്കും. ഒന്നിലധികം ഷോട്ടുകൾ ചേർത്തുള്ള കഥ പറച്ചിൽ (Multi-shot Storytelling) ഇതിലൂടെ കൂടുതൽ ലളിതമാകും. വീഡിയോയിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നതിനനുസരിച്ചുള്ള ലിപ്സിങ്ക് (Lipsync), സംഭാഷണങ്ങൾ (Dialogue), സ്പേഷ്യൽ സൗണ്ട് (Spatial Sound) എന്നിവ ഇതിൽ ഇൻ-ബിൽറ്റായി ലഭ്യമാണ്. മൊബൈൽ, ഡെസ്ക്ടോപ്പ്, വെബ് തുടങ്ങിയവയിൽ ഒരേ സമയം നിലവാരമുള്ള വീഡിയോ നിർമ്മാണവും എഡിറ്റിംഗും സാധ്യമാകും
നമ്മൾ നൽകുന്ന നിർദ്ദേശങ്ങൾ (Text Prompts) കൃത്യമായി മനസ്സിലാക്കി വിഷ്വൽ ഒരുക്കാൻ ഈ മോഡലിന് പ്രത്യേക കഴിവുണ്ട്. കൂടാതെ, മറ്റ് ഇമേജുകളോ വീഡിയോകളോ റഫറൻസായി നൽകി നമുക്ക് ആവശ്യമുള്ള ശൈലിയിൽ വീഡിയോകൾ നിർമ്മിക്കാം. CapCut-യിലെ AI Lab, AI Generator, Media → AI Video എന്നീ ഫീച്ചറുകൾ വഴിയും, ‘Video Studio’ എന്ന പുതിയ AI പ്രൊഡക്ഷൻ വർക്ക്സ്പേസിലൂടെയും Dreamina Seedance 2.0 ഉപയോഗിക്കാം. തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ സംവിധാനം.
Summary : Dreamina Seedance 2.0 has been launched on CapCut, enabling users to generate and edit high-quality videos within a single platform. It supports up to 15-second multi-shot storytelling with built-in dialogue, lip-sync, and spatial sound features. The AI model also offers precise prompt understanding and allows creators to use image or video references for more controlled and customized video production.