വീഡിയോ പ്രൊഡക്ഷൻ ഇനി ആർക്കും ചെയ്യാം!സർച്ചും സ്ക്രിപ്റ്റും എഡിറ്റിംഗും ഇനി AI:64 രൂപയ്ക്ക് ഒരു പ്രൊഫഷണൽ വീഡിയോ റെഡി

വീഡിയോ നിർമ്മാണ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമായ OpenMontage പുറത്തിറങ്ങി. വെറുമൊരു ടെക്സ്റ്റ്-ടു-വീഡിയോ ടൂൾ എന്നതിലുപരി, ഒരു പ്രൊഡക്ഷൻ ഹൗസ് ചെയ്യുന്ന എല്ലാ ജോലികളും തനിയെ ചെയ്യാൻ കഴിയുന്ന ഒരു ‘ഏജന്റിക് സിസ്റ്റം’ (Agentic System) ആണിത്.

11 പൈപ്പ്‌ലൈൻകളും 49 ടൂളുകളും ഉൾപ്പെടുത്തി, ഒരു പ്രൊഡക്ട് പരസ്യം വെറും 0.69 ഡോളർ ചിലവിൽ തന്നെ നിർമ്മിക്കാൻ ഇതിന് സാധിച്ചതാണ് ശ്രദ്ധേയമായത്. ഉപയോക്താവ് സാധാരണ ഭാഷയിൽ ആവശ്യകത പറഞ്ഞാൽ മതി—എഐ സ്വയം റിസർച്ച് നടത്തുകയും, സ്ക്രിപ്റ്റ് തയ്യാറാക്കുകയും, ഇമേജുകളും വീഡിയോകളും ജനറേറ്റ് ചെയ്യുകയും, എഡിറ്റിംഗ് പൂർത്തിയാക്കി ഫൈനൽ വീഡിയോ റെൻഡർ ചെയ്യുകയും ചെയ്യും.

സ്ക്രിപ്റ്റ് എഴുതുന്നതിന് മുൻപ് യൂട്യൂബ്, റെഡ്ഡിറ്റ് തുടങ്ങിയ ഇടങ്ങളിൽ നിന്ന് 25-ഓളം സെർച്ചുകൾ നടത്തി വിവരങ്ങൾ ശേഖരിക്കാൻ ഇതിന് സാധിക്കും. (Live Research) Runway Gen-4, Google Veo 3, Kling തുടങ്ങിയ 12-ഓളം വീഡിയോ മോഡലുകളും FLUX, DALL-E 3 തുടങ്ങിയ ഇമേജ് മോഡലുകളും ഇതിലുണ്ട്.

ElevenLabs, Google TTS, OpenAI എന്നിവയിലൂടെ വോയ്സ് നിർമ്മിക്കാനും WhisperX ഉപയോഗിച്ച് സബ്ടൈറ്റിലുകൾ ഓട്ടോമാറ്റിക്കായി ചേർക്കാനും കഴിയും.കൂടാതെ ചെലവ് നിയന്ത്രണത്തിനായി ഓരോ ഘട്ടത്തിനും മുൻകൂട്ടി എസ്റ്റിമേറ്റ് നൽകുകയും, 0.50 ഡോളറിന് മുകളിലുള്ള ചിലവുകൾക്ക് യൂസർ അനുമതി ആവശ്യപ്പെടുകയും ചെയ്യുന്നു.

സ്വന്തമായി ജിപിയു (GPU) ഉള്ളവർക്ക് എപിഐ കീകളില്ലാതെ തന്നെ സൗജന്യമായി മികച്ച വീഡിയോകൾ ഇതിലൂടെ നിർമ്മിക്കാം. AGPL v3 ലൈസൻസിൽ 100% ഓപ്പൺ സോഴ്‌സായി ലഭ്യമാകുന്ന ഈ സംവിധാനം, വീഡിയോ നിർമ്മാണത്തിൽ മനുഷ്യ ഇടപെടൽ കുറച്ച്, എഐയുടെ സഹായത്തോടെ കുറഞ്ഞ ചിലവിൽ ഉയർന്ന നിലവാരമുള്ള കണ്ടന്റ് നിർമ്മിക്കാൻ പുതിയ വഴി തുറക്കുകയാണ്.

Summary : OpenMontage is an open-source agentic video production system that can handle the entire workflow—from research and scripting to asset generation and final rendering. It integrates multiple AI tools for video, image, and voice generation, enabling users to create full videos at extremely low cost, with one example costing just $0.69. With features like live research, automated subtitles, and cost control, it allows creators to produce high-quality content with minimal human effort.