വേഗതയല്ല, ഇനി ഗുണമേന്മ! ഇമേജ് ജനറേഷനിൽ വിസ്മയം തീർക്കാൻ Grok -ൽ Quality Mode എത്തി

സിനിമാറ്റിക് പോസ്റ്ററുകൾ, സോഷ്യൽ മീഡിയ ഗ്രാഫിക്സ് എന്നിവ റിയലിസ്റ്റിക്കായി ഇനി നിർമ്മിക്കാം. xAI, ഇമേജ് ജനറേഷൻ ടൂളായ Grok Imagine-ൽ പുതിയ ‘ക്വാളിറ്റി മോഡ്’ (Quality Mode) അവതരിപ്പിച്ചു. നിലവിലുള്ള ‘സ്പീഡ്’ മോഡിനേക്കാൾ കൂടുതൽ വ്യക്തതയുള്ളതും റിയലിസ്‌റ്റിക്കുമായ ചിത്രങ്ങൾ നിർമ്മിക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കും.

ഇമേജുകളിലെ ലൈറ്റിംഗ് , റിഫ്ലക്ഷൻസ് , ടെക്സ്ചറുകൾ എന്നിവ കൃത്യതയോടെയും വ്യക്തതയോടെയും (Ultra-high fidelity) ജനറേറ്റ് ചെയ്യാൻ ഇതിന് സാധിക്കും.ഇമേജ് മോഡലുകൾക്ക് സാധാരണയായി വെല്ലുവിളിയാകാറുള്ള ചിത്രത്തിനുള്ളിലെ എഴുത്തുകൾ (Text) ഇനി കൃത്യമായും വ്യക്തമായും വായിക്കാൻ കഴിയുന്ന രീതിയിൽ ഗ്രോക്ക് നിർമ്മിക്കും.

നമ്മൾ നൽകുന്ന പ്രോംപ്റ്റുകൾ (Prompts) കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും വസ്തുക്കൾ തമ്മിലുള്ള ബന്ധം കൃത്യമായി ദൃശ്യവൽക്കരിക്കാനും പുതിയ മോഡിന് കഴിയും.കലാപരമായ സൃഷ്ടികൾക്കും സോഷ്യൽ മീഡിയ ഗ്രാഫിക്സിനും ആവശ്യമായ ഇമേജുകൾ നിർമ്മിക്കാൻ ക്രിയേറ്റർമാർക്ക് കൂടുതൽ സൗകര്യം ലഭിക്കും.

സ്പീഡ് മോഡിനെ അപേക്ഷിച്ച് ഈ മോഡിൽ ചിത്രം ലഭിക്കാൻ അല്പം കൂടുതൽ സമയം എടുക്കും. എങ്കിലും ലഭിക്കുന്ന ഇമേജിന്റെ ക്വാളിറ്റി അവിശ്വസനീയമായിരിക്കും. വെബ് പ്ലാറ്റ്‌ഫോമിലും മൊബൈൽ ആപ്പിലും ഈ സേവനം ലഭ്യമാണ്.

Summary : xAI has introduced a new “Quality Mode” in its Grok Imagine image generation tool for more realistic and detailed visuals.
The feature enhances lighting, reflections, textures, and text clarity, while better understanding prompts and relationships within images.
Although slightly slower than the Speed mode, it delivers ultra-high-quality results ideal for cinematic posters and social media graphics.