ഷോർട്ട് ഡ്രാമയിൽ AI അഭിനേതാക്കൾ; ചൈനീസ് സീരീസ് വിവാദത്തിൽ
ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായ Youhug Media പുതിയ ഷോർട്ട് ഡ്രാമ സീരീസിൽ എഐ അഭിനേതാക്കളെ അവതരിപ്പിക്കുന്നു. ‘The Qinling Bronze Occult Chronicles’ എന്ന 60 എപ്പിസോഡുകളുള്ള സീരീസിലാണ് ‘Qin Lingyue’, ‘Lin Xiyan’ എന്നീ AI കഥാപാത്രങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഈ AI കഥാപാത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ Douyin, Xiaohongshu എന്നിവയിലും അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്. സീരീസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും വിവരങ്ങളും ഇവിടെ പങ്കുവെക്കും. ഇതിന്റെ ഓരോ എപ്പിസോഡും 2 മുതൽ 3 മിനിറ്റ് ദൈർഘ്യമുള്ളതാണ്.
ഈ AI താരങ്ങൾക്ക് നിലവിലുള്ള പ്രശസ്ത ചൈനീസ് നടീനടന്മാരുമായി (Zhai Zilu, Zhao Jinmai തുടങ്ങിയവർ) സാദൃശ്യമുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇത് താരങ്ങളുടെ ‘പോർട്രെയ്റ്റ് റൈറ്റ്‌സ്’ (Portrait Rights) ലംഘിക്കുന്നതാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഒരു AI താരം വരുമ്പോൾ നടൻ മാത്രമല്ല, ക്യാമറാമാൻ, ലൈറ്റിംഗ് ടീം, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി നിരവധി സാധാരണക്കാരുടെ ജോലി നഷ്ടപ്പെടുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.
അടുത്ത കാലത്തായി ചൈനയിൽ AI ഉപയോഗിച്ചുള്ള ഷോർട്ട് ഡ്രാമകൾക്ക് വലിയ വളർച്ചയുണ്ടായിട്ടുണ്ട്. ഈ വർഷം ജനുവരിയിലെ കണക്കനുസരിച്ച് ടോപ്പ് 100 ഷോർട്ട് ഡ്രാമകളിൽ 40 ശതമാനവും AI താരങ്ങളെയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് വെറും 10 ശതമാനമായിരുന്നു.
“ഒരു AI കഥാപാത്രത്തിന്റെ കണ്ണുനീർ വെറുതെ വരച്ചു ചേർക്കുന്നതാണ്, എന്നാൽ ഒരു നടന്റെ കണ്ണുനീർ സ്വന്തം ശരീരത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും ഒഴുകി വരുന്നതാണ്,” എന്ന് പ്രശസ്ത ചൈനീസ് നടൻ ഫെങ് യുവാൻഷെങ് പ്രതികരിച്ചു. സാങ്കേതികവിദ്യയ്ക്ക് ഒരിക്കലും മനുഷ്യന്റെ ജീവിതാനുഭവങ്ങളെയും സംസ്കാരത്തെയും പകർത്തിവെക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary :Shanghai-based Youhug Media has introduced AI actors in its upcoming short drama series The Qinling Bronze Occult Chronicles, featuring 60 short episodes. The move has sparked controversy, with critics alleging similarities between AI characters and real actors, raising concerns over portrait rights and job losses in the industry. While AI-driven short dramas are rapidly growing in China, industry voices warn that technology cannot replace human emotion and lived experience.